ബി.എച്ച് സീരീസ് രജിസ്ട്രേഷൻ വാഹനങ്ങൾക്ക് കർശന നിബന്ധനയുമായി മോട്ടോർ വാഹന വകുപ്പ്

ബി.എച്ച് സീരീസ് രജിസ്ട്രേഷൻ വാഹനങ്ങൾക്ക് കർശന നിബന്ധനയുമായി മോട്ടോർ വാഹന വകുപ്പ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ബി.എച്ച് രജിസ്ട്രേഷൻ ലഭിച്ച വാഹനങ്ങള്‍ ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി കേരളത്തിലോടിയാൽ നികുതി നൽകണമെന്ന് മോട്ടോർ വാഹന വകുപ്പ് . ടാക്സേഷൻ നിയമത്തിലെ സെക്ഷൻ മൂന്ന് അനുസരിച്ചാണ് നികുതി അടക്കേണ്ടിവരിക.
വ്യാജ അഡ്രസിൽ ബി.എച്ച് സീരീസ് വാഹനം രജിസ്റ്റർ ചെയ്തു നൽകുന്ന ഡീലർമാരെ പറ്റി അന്വേഷിക്കാനും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത കമ്മീഷണറാണ് നിർദേശം നൽകിയത്.