logo
AD
AD

ലോക പുകയില വിരുദ്ധദിനാചരണം; ബോധവൽക്കരണം സംഘടിപ്പിച്ച് കിംസ് അല്‍ശിഫ

പെരിന്തല്‍മണ്ണ: ലോക പുകയില വിരുദ്ധദിനാചരണത്തിന്‍റെ ഭാഗമായി കിംസ് അല്‍ശിഫ ഹോസ്പിറ്റലും അല്‍ശിഫ കോളേജ് ഓഫ് ഫാര്‍മസിയും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസും പൊതുജനങ്ങള്‍ക്കായി ശ്വാസകോശത്തിന്‍റെ ആരോഗ്യം നോക്കുന്നതിനുള്ള പരിശോധനയും, പ്രദര്‍ശനവും സംഘടിപ്പിച്ചു.

ബോധവല്‍ക്കരണ ദിനാചരണത്തിന്‍റെ ഉദ്ഘാടനം കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍ നിര്‍വഹിച്ചു. കണ്‍സള്‍ട്ടന്‍റ് പള്‍മണോളജിസ്റ് ഡോ. ഇസുദ്ധീന്‍ ഇര്‍ഷാദ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സി. ഇ. ഒ പ്രിയന്‍ കെ.സി സ്വാഗതവും അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി അസിസ്റ്റന്‍റ് പ്രൊഫസര്‍ ഷിനു നന്ദിയും പറഞ്ഞു.

അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി വൈസ് പ്രിന്‍സിപ്പല്‍ ഡോ.ദിലീപ് കുമാര്‍, കണ്‍സള്‍ട്ടന്‍റ് പള്‍മണോളജിസ്റ് ഡോ.അസ്ഹറുല്‍ ഹഖ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുഹമ്മദ് യഹിയ, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ.ഫാസില്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു. ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികള്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.

Latest News

latest News