FOOD & TRAVEL LATEST

ചുട്ടതേങ്ങ കൊണ്ട് ചിക്കൻ കുറുമ

ചുട്ടതേങ്ങ കൊണ്ട് ചിക്കൻ കുറുമ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:
ചിക്കൻ ഒരു കിലോ , തേങ്ങ ഒന്ന് , തക്കാളി രണ്ട് , സവാള അഞ്ച് , ചെറിയ ഉള്ളി നൂറ് ഗ്രാം , പച്ച മുളക് ആറ് , ഇഞ്ചി ഒരു കഷ്‌ണം, വെളുത്തുള്ളി ഒന്ന് , വേപ്പില , വെളിച്ചെണ്ണ , മുളകുപൊടി രണ്ട് സ്‌പൂണ്‍, മഞ്ഞൾ പൊടി ഒര് സ്‌പൂണ്‍ , മല്ലി പൊടി മൂന്ന് സ്‌പൂണ്‍, ഗരംമസാല ഒര് സ്‌പൂണ്‍, കുരുമുളക് പൊടി ഒര് സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം:
ചകിരി നീക്കം ചെയ്ത തേങ്ങ ചിരട്ട ഉൾപ്പെടെ തീയിൽ വെച്ച് (15 മിനിറ്റ്) ചുട്ട് എടുക്കുക. എണ്ണ ഒഴിച്ച് ചൂടായ ചട്ടിയിലെക്ക് ചെറുതായി മുറിച്ച സവാള ഇട്ട് വഴറ്റുക. സവാള ബ്രൗൺ നിറം ആയ ശേഷം മുറിച്ചു വെച്ച തക്കാളി ചേർക്കാം . തക്കാളി നന്നായി ഉടഞ്ഞ ശേഷം പച്ച മുളക്, ചതച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം കുറച്ച് വെള്ളം ഒഴിക്കുക . ശേഷം മസാലകൾ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ശേഷം അടച്ച് വെച്ചു വേവിക്കാം. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ മറക്കരുത്. മുഴുവനായും വെന്ത് കഴിയും മുൻപ് ചുട്ട തേങ്ങ അരച്ച് വെച്ചത് അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. അല്പം വേപ്പില മുകളിൽ വിതറിയ ശേഷം അടച്ചു വെച്ച് ബാക്കി വേവിച്ചെടുക്കുക.

സുഹൈർ കരിങ്ങനാട്