VIDEOS

വിമുക്തി: താലൂക്ക് തല വോളിബോൾ മൽസരം ജി.സി.സി ചാലിശ്ശേരി ജേതാക്കളായി

സംസ്ഥാന എക്സൈസ് വകുപ്പ് ലഹരി വർജ്ജന മിഷ്യൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഒറ്റപ്പാലം താലൂക്ക് തല ഫ്ളെഡ് ലൈറ്റ് വോളിബോൾ മൽസരത്തിൽ ജി.സി.സി ചാലിശ്ശേരി ജേതാക്കളായി.ഒറ്റപ്പാലം എക്സൈസ് റേയഞ്ച് സർക്കിളിനു കീഴിൽ ആറോളം ടീമുകൾ മൽസരത്തിൽ പങ്കെടുത്തു.

കോതച്ചിറ അരുണോദയം ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന
ഫൈനലിൽ സൈഞ്ച്വറി കോടനാടിനെ ഒന്നിനെതിരെ രണ്ട് സെന്റുകൾക്ക് പരാജയപ്പെടുത്തി ജി.സി.സി.ക്ലബ് ചാലിശ്ശേരി ജേതാക്കളയാത്.

വോളിബോൾ മൽസരം ജില്ലാ പഞ്ചായത്ത് അംഗം സി.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ പി.ഉമ്മർ , ഹിറോഷ് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം കെ. മനോഹരൻ ,വിമുക്തി തൃത്താല റെയഞ്ച് ഇൻസ്പെക്ടർ ഹാഷിബാബു കല്ലായി , അസി.എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനു വിജയികൾക്ക് ട്രോഫികൾ വിതരണം ചെയതു.

വിമുക്തി കോ-ഓർഡിനേറ്റർമാരായ വി.പി മഹേഷ് , വസന്തകുമാർ , പ്രിവന്റീവ് ഓഫീസർ രാജ്മോഹൻ , തമ്പി കൊള്ളന്നൂർ മനോജ് ,ശിവദാസൻ ,അഡ്വ വിദ്യാദരൻ എന്നിവർ സംസാരിച്ചു.
എക്സൈസ് വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും ,നൂറു കണക്കിന് നാട്ടുകാരും വോളിബോൾ മേളയിൽ പങ്കെടുത്തു.