FOOD & TRAVEL LATEST VIDEOS

പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ ജില്ലയിൽ ഹജ്ജ് പഠന ക്ളാസിനു തുടക്കമായി.

പട്ടാമ്പി: പാലക്കാട് ജില്ലയിൽനിന്ന് ഈ വർഷം സർക്കാർ ഹജ്ജ്കമ്മിറ്റി’ മുഖേന ഹജ്ജിന് അവസരം ലഭിച്ചവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സുകൾക്ക് തുടക്കമായി. ഹജ്ജ് കമ്മറ്റി മെമ്പർ മുസ്‌ലിയാർ സജീർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനി ഷാജഹാൻ ക്ളാസിന് നേതൃത്വം നൽകി. ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സിഎഎംഎ കരീം, പട്ടാമ്പി ഗവ.സംസ്കൃത കോളേജ് പ്രെഫസർ ഡോ.പി.അബ്ദു എന്നിവർ സംസാരിച്ചു.ഹജ്ജ് വളണ്ടിയർമാരായ ശമീർ ,മുഹമ്മദലി, മുനീറുൽ ഹഖ്, നവ്ഷാദ്, ഹുസൈൻ, റഫീഖ് ഹാജി, കാദർ പാഷ, ലൈല, നസീമ എന്നിവർ നേതൃത്വം നൽകി. ഈ വർഷം അവസരം ലഭിച്ചവരും, വെയ്റ്റിങ് ലിസ്റ്റിൽ ക്രമനമ്പർ 1മുതൽ 4000വരെ യുള്ളവരും ക്ലാസ്സുകളിൽ പങ്കെടുത്തു.ജില്ലാ ട്രെയ്നർ കെപി ജാഫർ വിളയൂർ അധ്യക്ഷനായിരുന്നു.