LATEST OPINION

സന്ദർശകർക്ക് പൂർണ വിലക്ക്; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്യാലറി അടച്ചു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. ഇതോടെ വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രക്കാർക്കും ഡ്രൈവർമാർക്കും മാത്രമായി. സുരക്ഷാ നടപടികളോട് ജനങ്ങൾ സഹകരിക്കണമെന്ന് സിയാൽ ആവശ്യപ്പെട്ടു.

നേരത്തെ കരിപ്പൂർ വിമാനത്താവളവും സന്ദർശകർക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയിരുന്നു. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേര്‍ വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കരുത്. സന്ദര്‍ശക ഗ്യാലറിയില്‍ വിമാനത്താവള അതോറിട്ടിയും സി.ഐ.എസ്.എഫും നിയന്ത്രണം ഏര്‍പ്പെടുത്തും.

വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലീസ് സംഘവും നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. രോഗബാധിത രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ എത്തുന്ന യാത്രക്കാര്‍ പരസ്പരം അകലം പാലിച്ച് സുരക്ഷ ഉറപ്പു വരുത്തണം. വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്നെത്തുന്ന രോഗലക്ഷണങ്ങളില്ലാത്തവര്‍ യാത്രക്ക് പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി.