LATEST VIDEOS

ഭാരതപ്പുഴയെ സംരക്ഷിക്കാൻ പാരഗ്ലൈഡറിൽ യാത്ര നടത്തി ഒരുകൂട്ടം യുവാക്കൾ.

ഒറ്റപ്പാലം: ഭാരതപ്പുഴയെ സംരക്ഷിക്കാൻ ഒരുകൂട്ടം യുവാക്കൾ മോട്ടർ ഘടിപ്പിച്ച പാരഗ്ലൈഡറിൽ യാത്ര നടത്തി.
പാലക്കാട് അഡ്വഞ്ചർ ഇങ്ക് ക്ലബ്, സൗത്ത് ഹോക്‌സ്‌ ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളായ സുനിൽ ഹസൻ, മൻമോഹൻ, സലിം ഹസൻ, അഹമ്മദ് ഇബ്രാഹിം, ജിനിഷ്, അരുൺ, മുഹമ്മദ് എന്നിവരാണ് പാരഗ്ലൈഡർ യാത്ര നടത്തിയത്.

മണൽ എടുക്കാതെയും കൈയേറ്റങ്ങൾ ഒഴിപ്പിച്ചും ഭാരതപ്പുഴയെ പഴയപോലെ വീണ്ടെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മായന്നൂർ പാലത്തിനു സമീപത്തുനിന്ന് രാവിലെ പത്തിന് തുടങ്ങിയ യാത്ര 11.30 ഓടെ പൊന്നാനി അറബിക്കടൽ വരെ എത്തി. 64 കിലോമീറ്റർ ദൂരമാണ് യാത്ര നടത്തിയത്. പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള ക്ലബ് അംഗങ്ങളാണ് പങ്കെടുത്തത്‌.