EDUCATION LATEST OPINION

വിദ്യാഭ്യാസസ്ഥാപന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് വെളുത്ത ഷർട്ടും, കറുത്ത പാൻസും ഇനി യൂണിഫോം

പട്ടാമ്പി: ഇനിമുതൽ വിദ്യാഭ്യാസസ്ഥാപന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ വെളുത്ത ഷർട്ടും, കറുത്ത പാൻസും ആണ് യൂണിഫോം ആയി ധരിക്കേണ്ടത് എന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി. കേരള മോട്ടോർ വാഹന ചട്ടം 41 പ്രകാരമാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.കൂടാതെ ഡ്രൈവർമാർ ഐഡൻറിറ്റി കാർഡ് ധരിക്കേണ്ടതാണ്. പുതിയ അധ്യയന വർഷം തുടങ്ങുന്നതോടെ എല്ലാ ഡ്രൈവർമാരും നിർബന്ധമായും ഈ ഉത്തരവു പാലിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപന പ്രിൻസിപ്പൽമാരും, മാനേജ്മെൻറ്, പി ടി എ കളും ഇത് നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പട്ടാമ്പി ജോയിൻറ് ആർടിഒ സി. യു. മുജീബ് അറിയിച്ചു.