LATEST

കോവിഡ്; രാജ്യത്ത് റെക്കോർഡ്‌ പ്രതിദിന വർധന; 24 മണിക്കൂറിനിടെ 83,877 പുതിയ കേസുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ഭീഷണി അവസാനിക്കുന്നില്ല. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിക്കുന്നത്. 24 മണിക്കൂറിനിടെ 83,877 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ മുപ്പത്തിയെട്ടര ലക്ഷം കവിഞ്ഞു.

38,53,406 കേസുകളാണ് രാജ്യത്തെ ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാമാരി ആരംഭിച്ചതു മുതല്‍ ഇത്രയധികം കേസുകള്‍ രാജ്യത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 1043 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ചവരുടെ എണ്ണം 67,376 ആയി.

അതേസമയം രാജ്യത്ത് കൊവിഡ് പരിശോധന വിപുലമായി നടക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) പറയുന്നത്. 24 മണിക്കൂറിനിടെ 11 ലക്ഷം പരിശോധന നടന്നെന്ന് ഐ.സി.എം.ആര്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു. ഒറ്റ ദിവസം 11,72, 179 പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്ത് ആകെ നാലു കോടി പരിശോധന നടന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.