COVID 19 EDUCATION LATEST OPINION

രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി കോവിഡ്; 391 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 32,981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആയി.

നിലവില്‍ രാജ്യത്ത് 3,96,729 സജീവ കേസുകളാണുള്ളത്. 39,109  പേര്‍ കൂടി കോവിഡ് മുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി.

ഡിസംബര്‍ ആറുവരെ 14,77,87,656 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 8,01,081 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ പതിനെട്ടരലക്ഷം കടന്നിട്ടുണ്ട്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍.