LATEST

കേരള ദളിത് ഫോറത്തിന്റെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്ക്കറുടെ 64-മത് ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

പട്ടാമ്പി : ഡോ. ബി.ആർ. അംബേദ്ക്കറുടെ 64-ാമത് ചരമവാർഷിക ദിനാചരണഭാഗമായി കേരള ദളിത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. കെ.ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് ചോലയിൽ വേലായുധൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് പൂലേരി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. വിജയൻ, താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ടി. കുഞ്ഞുണ്ണി, താലൂക്ക് സെക്രട്ടറി എം.ടി. രാഘവൻ, എ.പി. പ്രദീപ്, കെ.ടി. വേലായുധൻ, കണ്ണൻ എന്നിവർ സംസാരിച്ചു.