LATEST

സ്വര്‍ണവില പവന് 240 രൂപകുറഞ്ഞ് 37,040 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി.

കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും ആഗോളതലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.