രാജ്യത്ത് 32,080 പുതിയ കോവിഡ് 19 കേസുകൾ കൂടി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 97,35,850 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 402 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണങ്ങൾ 1,41,360 ആയി.
നിലവിൽ 3,78,909 പേരാണ് ചികിത്സയിലുളളത്. 92,15,581 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തി നേടിയത് 36,635 പേരാണ്.