LATEST

ചാമ്പ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം, പി.എസ്.ജി-ബസക്‌സെഹിര്‍ മത്സരം മാറ്റിവെച്ചു

പാരിസ്: ചാമ്പ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപത്തെത്തുടര്‍ന്ന്  പി.എസ്.ജി- ഈസ്താംബുള്‍ ബസക്‌സെഹിര്‍ മത്സരം മാറ്റിവെച്ചു. മത്സരത്തിന്റെ അധികൃതരില്‍ ഒരാളായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌കു ബസക്‌സെഹിറിന്റെ സഹപരിശീലകനെ വംശീയമായി അധിക്ഷേപിച്ചു എന്നതിനെച്ചൊല്ലിയാണ് മത്സരത്തിനിടെ പ്രശ്‌നമുണ്ടാകുന്നത്.

മത്സരത്തിന്റെ പതിനാലാം മിനിട്ടിലാണ് സംഭവം അരങ്ങേറുന്നത്. മത്സരത്തിന്റെ നാലാം മാച്ച് ഒഫീഷ്യലായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌കു ബസക്‌സെഹിര്‍ സഹപരിശീലകനായ പിയറെ വെബോവിനെതിരെ വംശീയമായി അധിക്ഷേപിച്ചു. ഇതോടെ ടീം അംഗങ്ങള്‍ മുഴുവന്‍ വലിയ പ്രതിഷേധമുയര്‍ത്തി. പിന്നാലെ പി.എസ്.ജി താരങ്ങളും ബസക്‌സെഹിറിനൊപ്പം നിന്ന് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയി.

ബസക്‌സെഹിറിന്റെ മുന്നേറ്റതാരം ഡെംബ ബാ റഫറിയോട് കത്തിക്കയറുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാമറൂണ്‍ സ്വദേശിയാണ് സഹപരിശീലകനായ പിയറെ വെബോ.

No Title

Demba Ba responding to what was said by the fourth official in PSG vs Basaksehir. The fourth official reportedly called the Istanbul assistant manager, Pierre Webo “This Black guy”. Shocking scenes! #UCL #ChampionsLeague #PSGIBFK pic.twitter.com/1P4yWyYgJj

പ്രശ്‌നത്തെത്തുടര്‍ന്ന് യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനി സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ പൂര്‍ത്തിയാക്കാത്ത മത്സരം ഇന്ന് രാത്രി 11.25 ന് ആരംഭിക്കും.