KERALA LATEST LOCAL

ഇന്ന് ഉത്രാടം; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഒരുങ്ങി

ഇന്ന് ഉത്രാടം. തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണ മലയാളി, ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. എന്നാൽ ഇത്തവണ സാമൂഹ്യഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വേണം വ്യാപാര കേന്ദ്രങ്ങളിലെത്താൻ. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്‍റെ പകിട്ടിലേക്ക് ഉയരാനിടയില്ല. കോവിഡ് ആശങ്കയുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കുറവാണ്. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ […]

KERALA LATEST

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 532 […]

LATEST LOCAL

പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

മത്സ്യമാര്‍ക്കറ്റ് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവു. മാര്‍ക്കറ്റില്‍ ആദ്യഘട്ടം ഹോള്‍സെയില്‍ വില്‍പ്പന മാത്രമേ അനുവദിക്കുകയുള്ളു. ഒരാഴ്ച്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം റീട്ടെയില്‍ വില്‍പ്പനക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുന്നതാണ്. ഇത് സംബന്ധമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പട്ടാമ്പി ക്ലസ്റ്റര്‍ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഉത്തരവ് നല്‍കി.

LATEST LOCAL

ജീവനക്കാരിക്ക് കോവിഡ്; കുലുക്കല്ലൂർ പഞ്ചായത്ത് തൽക്കാലികമായി അടച്ചു

പഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് തൽക്കാലികമായി അടച്ചു. പ്രസിഡന്റും, വൈസ് പ്രസിഡന്റും, മെമ്പർമാരും ജീവനക്കാരും ഉൾപ്പടെ ആഗസ്ത് 24 25 26 തിയ്യതികളിൽ ഹാജരായ എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. വ്യാഴാഴ്ച നടന്ന ആന്റിജൻ പരിശോധനയിലാണ് താൽക്കാലിക ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

LATEST

സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി

സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടേയും സ്കൂള്‍ ബസുകളുടേയും മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കെ.എസ്.ആര്‍.ടി.സി, ദീര്‍ഘദൂര ബസ് യാത്ര പുനരാരംഭിക്കാനൊരുങ്ങിയിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അതേസമയം സ്വകാര്യ ബസുകള്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ലെന്നും ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നികുതി ഒഴിവാക്കിയതിലൂടെ […]

KERALA LATEST

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2067 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കൊവിഡ് മൂലം ഇന്ന് മരണമടഞ്ഞത് 10 പേരാണ്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 352 കോഴിക്കോട് -238 കാസര്‍ഗോഡ് -231 മലപ്പുറം -230 പാലക്കാട് – 195 കോട്ടയം – 189 കൊല്ലം 176 ആലപ്പുഴ – 172 പത്തനംതിട്ട 167 തൃശൂര്‍ – […]

KERALA LATEST

വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകും: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് കേന്ദ്രം

നീറ്റ്, ജെഇഇ പരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. തുടർന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കൽ ബാധിക്കും. കണ്ടെയ്ൻമെന്‍റ് സോണിലുള്ള വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് നാളെ 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. കോവിഡ് നിർദേശങ്ങൾ പാലിച്ചാകും […]

KERALA LATEST

ചാഞ്ചാടിയാടി സ്വര്‍ണവില; ഉണര്‍ന്ന് ഓണവിപണി

സ്വർണ വിലയിൽ ഇടിവും ചാഞ്ചാട്ടവും തുടരുമ്പോൾ ഓണ വിപണിയിൽ ഉണർവുണ്ടാകുന്നതായി വ്യാപാരികൾ. സർവകാല റെക്കോർഡ് മറികടക്കുന്ന പ്രവണത കൂടിയതോടെ കോവിഡ് കാല കമ്പോളത്തിൽ നേരിയ ആശങ്കയായിരുന്നു. എന്നാൽ വിലക്കുകളിൽ ഇളവ് പ്രകടമായതോടെ വിപണി ഉണരുന്ന സൂചനകളാണ്. ആഗസ്ത് 7ന് 5250,42000 എന്ന റിക്കാർഡ് സ്വർണ വിലയിൽ നിന്നും 500 രൂപ ഗ്രാമിനും പവന് 4000 രൂപയും കഴിഞ്ഞ 20 ദിവസത്തിനിടെ കുറവ് രേഖപ്പെടുത്തി. 4750 രൂപ ഗ്രാമിനും 38000 പവനും വിലയായി ചാഞ്ചാട്ടം തുടരുകയാണ്. രൂപ കരുത്തായി […]

KERALA LATEST

2000 ഓണസമൃദ്ധി ചന്തകള്‍ക്ക് തുടക്കം; കോവിഡ് മാനദണ്ഡം പാലിച്ച് വിപണികള്‍

ഹോർട്ടികോർപിന്‍റെ 2000 ഓണസമൃദ്ധി ചന്തകൾക്ക് തുടക്കമായി. ഓണം വീട്ടിലിരുന്ന് തന്നെ ആഘോഷിക്കുന്നതിനുളള സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാസം 30 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക ഹോര്‍ട്ടികോര്‍പ്പിന്‍റെയും കൃഷിവകുപ്പിന്‍റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് ഓണ സമൃദ്ധി ചന്തകള്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികളാണ് വിപണനം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിപണിയുടെ പ്രവർത്തനം. ഓണചന്തകളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഈ മാസം […]

KERALA LATEST

സെക്രട്ടേറിയേറ്റിലെ തീപിടിത്തം: അസ്വാഭാവികതയില്ലെന്ന് വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക നിഗമനം

സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. കേടായ ഫാനിൽ നിന്ന് തീ പടർന്നെന്ന നിഗമനത്തിൽ തന്നെയാണ് വിദഗ്ധ സമിതിയും. തീ പടർന്ന ഇടത്ത് അസ്വാഭാവികമായി ഒന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. ഡൽഹി ഗസ്റ്റ് ഹൗസ് ബുക്കിംഗുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കത്തി നശിച്ചതെന്നാണ് കണ്ടെത്തൽ. ഇന്ന് പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നും വിദഗ്ധ സമിതി അംഗങ്ങൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും […]