LATEST

ഇത് ആനന്ദ്, സുഭിക്ഷ കേരളത്തിന്റെ ‘കൗമാര അംബാസഡർ’

പട്ടാമ്പി: മൂന്നര ഏക്കറിൽ വാഴയും തെങ്ങും, ആറര ഏക്കറിൽ നെൽകൃഷി, 26 പശുക്കളും 150 ലിറ്റർ പാലും, കുരുമുളക്‌ ഉൾപ്പെടെയുള്ള മറ്റ്‌ കൃഷികൾ വേറെയും. കളിച്ചുനടക്കേണ്ട പതിനെട്ടുകാരന്റെ സ്വപ്‌നങ്ങളിൽ ഇന്ന്‌‌ കാർഷികവൃത്തിയുടെ പച്ചപ്പ്‌‌. മുതുതല പഞ്ചായത്തിലെ കൊഴിക്കോട്ടിരി പാക്കത്തൊടിയിൽ ആനന്ദിന് പ്രായം 18 തികയുന്നതേയുള്ളു. ഇപ്പോൾതന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റി. ഏറ്റെടുത്തത്‌ അച്ഛൻ കാട്ടിക്കൊടുത്ത കൃഷിയുടെ പാത. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ഭക്ഷ്യസുരക്ഷാ സ്വയംപര്യാപ്തതയുടെ നാട്ടിലെ ‘ബ്രാൻഡ് അംബാസഡർ’ ആണ്‌ ഈ കൗമാരക്കാരൻ. ഒന്നരവർഷംമുമ്പ്‌ ആനന്ദിന്റെ അച്ഛൻ […]

LATEST

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി, ജാഗ്രത തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ അടച്ചിടൽ തുടരേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിച്ചത്.  എന്നാൽ എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.  അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. ഉടൻ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് […]

LATEST

കേന്ദ്ര-കേരള സര്‍ക്കാറുകളുടെ പ്രവാസികളോടുള്ള അവഗണന; മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.

മുതുതല: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച്, പ്രവാസികളുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച്‌ കൊണ്ട് പ്രതിഷേധ സംഗമം നടത്തി. മുസ്‌ലിം ലീഗ് മുതുതല വടക്കുമുറി യൂണിറ്റ് കമ്മറ്റിക്ക് കീഴില്‍ വടക്കുമുറി സെന്ററില്‍ നടന്ന സംഗമം മുസ്‌ലിം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം സെക്രട്ടറി കെഎം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് വടക്കുമുറി യൂണിറ്റ് പ്രസിഡണ്ട് ടികെ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി.എം സൈഫുദ്ദീന്‍, കെസി ഹൈദര്‍, കെ […]

LATEST

ഭാരതപ്പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്തു തുടങ്ങി; ദുരന്തനിവാരണത്തിൻ്റെ മറവിൽ മണൽ കൊള്ളയെന്ന് ആക്ഷേപം.

ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് തടയണയിൽ അടിഞ്ഞുകൂടിയ മണൽ കോരി നീക്കുന്ന പ്രവൃത്തി തുടങ്ങി. ഇതിനു വേണ്ടി പുഴയോരത്ത് താൽക്കാലിക ഓഫീസ് കെട്ടിടവും, സുരക്ഷാ ഗേറ്റും, നിരീക്ഷണ ക്യാമറയും നോ എൻട്രി ബോർഡും സ്ഥാപിച്ചു. പ്രളയാനന്തരം വെള്ളിയാങ്കല്ല് തടയണയിൽ രൂപപ്പെട്ട മണൽത്തിട്ട നീക്കം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിലാണ് ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയായത്. ഇവിടെ നിന്ന് 15000 എം.ക്യൂബ് മണലാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്. മണൽ കോരി മാറ്റുന്നതിനുള്ള ജെ.സി.ബി സംവിധാനവും മറ്റും സജീവമാണ്.മഴ ശക്തമാവുന്നതിനു മുമ്പ് പരമാവധി മണൽ […]

LATEST

മണ്ണേങ്ങോട് പൊതു കുളം വൃത്തിയാക്കി

കൊപ്പം സേവാഭാരതിയുടെ നേതൃത്വത്തിൽ മണ്ണേങ്ങോട് നിരവധി കുടുംബങ്ങൾക്ക് ആശ്രയമായ പൊതു കുളം വൃത്തിയാക്കൽ നടപടികൾ തുടങ്ങി. വർഷങ്ങളായി പായലും ചണ്ടിയും നിറഞ്ഞ് മലിനമായിക്കിടന്നിരുന്ന മണ്ണേങ്ങോട്ടുള്ള എരങ്ങോട്ടുകുളമാണ് കൊപ്പം സേവാഭാരതി പ്രവർത്തകർ വൃത്തിയാക്കിയത്. സേവാഭാരതി പ്രവർത്തകരായ ഉമേഷ്, അനിൽ കുമാർ ടി, പ്രതീഷ്, രമേഷ്, അനീഷ്, ഖണ്ഡ് സേവാപ്രമുഖ് അനിൽകുമാർ എ.കെ, മണ്ഡൽ സേവാപ്രമുഖ് സിജിൻ എം.ടി, വിഷ്ണു, ദിനേഷ്, ഗോപാലകൃഷ്ണൻ, തുടങ്ങിയവർ നേതൃത്വം നൽകി.

LATEST

ജനദ്രോഹ മദ്യനയത്തിനെതിരെ വഞ്ചനാദിനം ആചരിച്ചു

കൊളത്തൂർ: ലോക് ഡൗണിൻ്റെ ഭാഗമായി മദ്യശാലകൾ അടക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഗുണഫലങ്ങൾ ബോധ്യപ്പെട്ടിട്ടും അത് കണ്ടില്ലെന്ന് നടിച്ച് മദ്യലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി വിദേശമദ്യഷാപ്പുകൾ തുറക്കാനും അത് വഴി കുടുംബങ്ങൾ തകരാനും കാരണമാകുന്ന സർക്കാറിൻ്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ കേരള മദ്യനിരോധന സമിതി, സർക്കാറിൻ്റെ നാലാം വാർഷിക ദിനമായ മെയ് 25 വഞ്ചനാദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കൊളത്തൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സർക്കാറിൻ്റെ പ്രകടനപത്രികയിലെ മദ്യനയങ്ങൾ വിശദീകരിക്കുന്ന പേജുകൾ കത്തിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം ഉദ്ഘാടനം നിർവഹിച്ചു. […]

LATEST

പ്രവാസികൾക്കായി പെരുന്നാൾ കിറ്റ് വിതരണം ചെയ്‌ത്‌ എസ്.വൈ.എസ്.

എസ്.വൈ.എസ് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി പെരുന്നാൾ കിറ്റ് വിതരണം സംഘടിപ്പിച്ചു. വെസ്റ്റ് കൈപ്പുറം ഇസ്‌ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി സയ്യിദ് ഹസൻ സഖാഫ് തങ്ങൾ നൂറാനിയ്യ മഹല്ല് എസ്.വൈ.എസ് ശാഖാ സെക്രട്ടറി മുഹമ്മദലിക്ക് നൽകി വിതരണോൽഘാടനം നിർവ്വഹിച്ചു. എസ്.വൈ.എസ് തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് സുലൈമാൻ മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ അൽ ഖാസിമി സ്വാഗതം പറഞ്ഞു. ജില്ലാ കൗൺസിലർ കെ.മാനു ഹാജി പഞ്ചായത്ത് ട്രഷറർ കുഞ്ഞിമരക്കാർ ഹാജി […]

LATEST

പാലക്കാട് ജില്ലയിൽ ഇന്ന് (മെയ് 20) ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .

പാലക്കാട് ജില്ലയിൽ ഇന്ന് (മെയ് 20) ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് വന്ന മൂന്നുപേർക്കും മഹാരാഷ്ട്രയിൽ നിന്നും വന്ന നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നു വന്നവരിൽ കൊല്ലങ്കോട്, ആനമാറി സ്വദേശി (38 വയസ്സ് ), ആലത്തൂർ കാവശ്ശേരി സ്വദേശി( 27 വയസ്സ്), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49 വയസ്സ്) എന്നിവരും മഹാരാഷ്ട്രയിൽ നിന്നും വന്നവരിൽ രണ്ട് പനമണ്ണ സ്വദേശികളും( 45 ,42 വയസ്സുള്ളവർ) രണ്ട് തൃക്കടേരി സ്വദേശികളും (39,50 വയസ്സുള്ളവർ) […]