LATEST

പ്രതിദിന കൊവിഡ് കണക്ക് രണ്ടാം ദിവസവും എൺപതിനായിരത്തിനു മുകളിൽ; ആകെ രോ​ഗികൾ 39 ലക്ഷം കടന്നു, മരണം 68472

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും എൺപതിനായിരത്തിനു മുകളിലാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 83, 341 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ആകെ രോ​ഗികളുടെ എണ്ണം ഇതോടെ 39 ലക്ഷം കടന്നു. ഇതുവരെ 39, 36, 747 പേർക്കാണ് ഇന്ത്യയിൽ രോ​ഗം ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 1096 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 68472 ആയി. അതേസമയം, രോഗ മുക്തി നിരക്ക് 77. 15% ശതമാനമാണെന്നും […]

KERALA LATEST

ഓണക്കിറ്റ് വിവാദം തുടരുന്നു; 35 കമ്പനികൾ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര എത്തിച്ചു, നടപടികൾ തുടങ്ങാതെ സപ്ലൈക്കോ

തിരുവനന്തപുരം: ഓണക്കിറ്റിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്തെന്ന് തെളിഞ്ഞിട്ടും കമ്പനികൾക്കെതിരെ നടപടിയെടുക്കാതെ സപ്ലൈക്കോ. വിതരണക്കാരെ ഉടൻ കരിമ്പട്ടികയിൽ പെടുത്താനും, പിഴ ഈടാക്കാനും വ്യവസ്ഥ ഉള്ളപ്പോഴാണ് നടപടിയെടുക്കുന്നതിൽ കാലതാമസം. പരാതികളുണ്ടായ സാഹചര്യത്തിൽ ഓണക്കിറ്റിലെ പപ്പടം കൂടി പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഫലം വന്നശേഷം കന്പനികൾക്കെതിരെ നടപടി തീരുമാനിക്കുമെന്നുമാണ് സപ്ലൈക്കോ സിഎംഡിയുടെ വിശദീകരണം. സംസ്ഥാനത്ത് വിതരണത്തിനായി തയ്യാറാക്കിയ 75 ശതമാനത്തിലധികം ഓണക്കിറ്റുകളും ഉപഭോക്താക്കളുടെ വീടുകളിലെത്തി. ഓണവും കഴിഞ്ഞു. നിലവാരം പോരെന്ന പരാതി ഏറെ കേട്ടത് ശർക്കരയിലും പപ്പടത്തിലും. പരാതികൾ വ്യാപകമാകുമ്പോഴും ഈ […]

KERALA LATEST LOCAL

മഅ്ദനിയുടെ നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം ശക്തിപ്പെടുത്തും: പി.ഡി.പി

പടിഞ്ഞാറങ്ങാടി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാനും, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വർദ്ധിച്ചു അനുദിനം ആരോഗ്യ സ്ഥിതി മോശം ആകുന്ന അദ്ദേഹത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് നീതിക്ക് വേണ്ടി പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. കിഡ്നിയുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമാവുകയും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സകള്‍ അനിവാര്യമായിരിക്കുകയാണെന്നാണ് ബാംഗ്ളൂര്‍ ആസ്റ്റര്‍ സി.എം.സി.ഹോസ്പിറ്റലില്‍ […]

LATEST

കോവിഡ്; രാജ്യത്ത് റെക്കോർഡ്‌ പ്രതിദിന വർധന; 24 മണിക്കൂറിനിടെ 83,877 പുതിയ കേസുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ഭീഷണി അവസാനിക്കുന്നില്ല. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിക്കുന്നത്. 24 മണിക്കൂറിനിടെ 83,877 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ മുപ്പത്തിയെട്ടര ലക്ഷം കവിഞ്ഞു. 38,53,406 കേസുകളാണ് രാജ്യത്തെ ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാമാരി ആരംഭിച്ചതു മുതല്‍ ഇത്രയധികം കേസുകള്‍ രാജ്യത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 1043 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ചവരുടെ എണ്ണം 67,376 ആയി. അതേസമയം […]

Entertainment LATEST

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം  നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകൾ ഏതൊക്കെയാണെന്ന  പട്ടിക പുറത്ത് വന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. നിരോധിച്ച ആപ്പുകൾ:

LATEST

രാജ്യത്ത് മൊബൈല്‍ ഡാറ്റ,കോള്‍ നിരക്കുകള്‍ 10 ശതമാനം കൂടും

മുംബൈ: രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി വന്നിരുന്നു ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് വര്‍ദ്ധനയും ചര്‍ച്ചയാകുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ […]

LATEST

എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി

ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. ഇന്ന് പുലർച്ചയോടെയാണ് മഥുര ജയിലിൽ നിന്ന് കഫീൽ ഖാൻ പുറത്തിറങ്ങിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യുപി സർക്കാർ കഫീൽ ഖാനെ മോചിപ്പിച്ചത്. എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കഫീൽ ഖാന്‍റെ മോചനം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരിപാടിക്കിടെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ തടവിലിട്ട് കഫീൽ ഖാന് അലഹാബാദ് ഹൈക്കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി […]

KERALA LATEST

സംസ്ഥാനത്ത് 2,397 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ മാത്രം 2,137 പേര്‍ക്ക് രോഗബാധ

കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് […]

KERALA LATEST

പാലക്കാട് ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 74 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 29) 133 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 78 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 25 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 26 പേർ എന്നിവർ ഉൾപ്പെടും. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്. യുഎഇ-1 പെരുമാട്ടി സ്വദേശി (29 പുരുഷൻ) സൗദി-2 തച്ചമ്പാറ സ്വദേശികൾ (50,44 പുരുഷന്മാർ) നോർവേ-1 ഒലവക്കോട് […]

KERALA LATEST

മലപ്പുറത്ത് 110 കാരിക്ക് കൊവിഡ് ഭേദമായി; ആരോഗ്യവകുപ്പിന് അഭിമാന നേട്ടം

മലപ്പുറം: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി രോഗ മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗത്തെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍. പ്രായം തടസ്സമാകാതെ വിദഗ്ധ ചികിത്സ നല്‍കി കൊവിഡിന്‍റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ […]