COVID 19 EDUCATION LATEST

24 മണിക്കൂറിനിടെ 31,522 പേര്‍ക്ക് കോവിഡ് ; രോഗമുക്തരായത് 32,725 പേര്‍

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 37,725 പേരാണ് കോവിഡ് മുക്തരായത്. 412 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,772 ആയി. ആഗോളതലത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,88,38,273 ആയി. 15,68,512 പേർക്കാണ് ജീവഹാനി സംഭവിച്ചത്.  

COVID 19 LATEST

രാജ്യത്തെ കോവിഡ് ബാധിതര്‍ ഒരു കോടിയിലേക്ക്, ഒറ്റദിവസം 26,567 പുതിയ കേസുകള്‍

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 26,567 പുതിയ കോവിഡ് 19 കേസുകൾ. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി ഉയർന്നു. 385 മരണമാണ്‌ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സ്ഥിരീകരിച്ചത്. 1,40,958 പേർ ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്. 3,83,866 സജീവ കേസുകളാണ് നിലവിലുളളത്. 91,78,946 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 39,045 പേർ രോഗമുക്തി നേടി.

COVID 19 EDUCATION ELECTION KERALA LATEST LOCAL OPINION

കോവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച് വോട്ടിങ്ങിന് എത്തണം:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍

തിരുവനന്തപുരം∙ നാലാഞ്ചിറയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പോളിങ് സാമഗ്രി വിതരണം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. നിയന്ത്രണങ്ങള്‍ ഉദ്യോഗസ്ഥരും വോട്ടര്‍മാരും കര്‍ശനമായി പാലിക്കണം. പ്രശ്നം പരിഹരിച്ചെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍ പറഞ്ഞു. ആറുമണിക്കുശേഷവും പിപിഇ കിറ്റ് ധരിച്ച് രോഗികള്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 7 വൈകിട്ട് മൂന്ന് മുതല്‍ ഡിസംബര്‍ 8 വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാമെന്നാണ് […]

COVID 19 EDUCATION LATEST OPINION

രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി കോവിഡ്; 391 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 32,981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആയി. നിലവില്‍ രാജ്യത്ത് 3,96,729 സജീവ കേസുകളാണുള്ളത്. 39,109  പേര്‍ കൂടി കോവിഡ് മുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി. ഡിസംബര്‍ ആറുവരെ 14,77,87,656 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 8,01,081 […]

COVID 19 KERALA LATEST LOCAL OPINION

തദ്ദേശ തെരഞ്ഞെടുപ്പ്:കുട്ടികളെ കൊണ്ടുപോകരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. […]