COVID 19 EDUCATION LATEST

24 മണിക്കൂറിനിടെ 31,522 പേര്‍ക്ക് കോവിഡ് ; രോഗമുക്തരായത് 32,725 പേര്‍

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 37,725 പേരാണ് കോവിഡ് മുക്തരായത്. 412 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,772 ആയി. ആഗോളതലത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,88,38,273 ആയി. 15,68,512 പേർക്കാണ് ജീവഹാനി സംഭവിച്ചത്.  

EDUCATION KERALA LATEST OPINION VIDEOS

ലോകത്തെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും; വീണ്ടും അന്താരാഷ്ട്ര അംഗീകാരം

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ അംഗീകാരമാണ് മന്ത്രിക്ക് ലഭിച്ചത്. 2020 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലാണ് മന്ത്രി കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആംഗലെ മെര്‍ക്കല്‍, കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, സ്റ്റേസി അംബ്രോസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത, വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരില്‍ നിന്നാണ് 12 […]

EDUCATION ELECTION KERALA LOCAL OPINION

ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും വിതരണം തുടങ്ങി.

മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ഡിസംബര്‍ 14ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വേങ്ങര, അരീക്കോട്, കാളികാവ്, പൊന്നാനി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ഇവിഎം മെഷീനുകളും ഇതിനോടനുബന്ധിച്ച സീലുകള്‍, ബാറ്ററി തുടങ്ങിയവയുമാണ് വിതരണം ചെയ്തത്. പെരുമ്പടപ്പ്, കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട എന്നീ ബ്ലോക്കുകളിലേക്കും നഗരസഭകളിലേക്കും ഇവിഎം മെഷീനും അനുബന്ധ സാധനങ്ങളും ഇന്ന് വിതരണം ചെയ്യും.

EDUCATION KERALA LATEST LOCAL

സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം വിലയില്‍ 1.7ശതമാനത്തോളം വിലവര്‍ധിച്ചിരുന്നു. ഡോളര്‍ തളര്‍ച്ചയിലായതാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,064 നിലവാരത്തിലാണ്.

COVID 19 EDUCATION ELECTION KERALA LATEST LOCAL OPINION

കോവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച് വോട്ടിങ്ങിന് എത്തണം:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍

തിരുവനന്തപുരം∙ നാലാഞ്ചിറയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പോളിങ് സാമഗ്രി വിതരണം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. നിയന്ത്രണങ്ങള്‍ ഉദ്യോഗസ്ഥരും വോട്ടര്‍മാരും കര്‍ശനമായി പാലിക്കണം. പ്രശ്നം പരിഹരിച്ചെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍ പറഞ്ഞു. ആറുമണിക്കുശേഷവും പിപിഇ കിറ്റ് ധരിച്ച് രോഗികള്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 7 വൈകിട്ട് മൂന്ന് മുതല്‍ ഡിസംബര്‍ 8 വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാമെന്നാണ് […]

COVID 19 EDUCATION LATEST OPINION

രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി കോവിഡ്; 391 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 32,981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആയി. നിലവില്‍ രാജ്യത്ത് 3,96,729 സജീവ കേസുകളാണുള്ളത്. 39,109  പേര്‍ കൂടി കോവിഡ് മുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി. ഡിസംബര്‍ ആറുവരെ 14,77,87,656 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 8,01,081 […]

EDUCATION KERALA LATEST

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഒക്ടോബര്‍ രണ്ടിന്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് ഓപ്പൺ സർവകലാശാല നിലവിൽ വരുക. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്‌കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഗുരുവിന് വേണ്ടി ഉചിതമായ സ്മാരകങ്ങളുണ്ടാവുകയെന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണഗുരുവിന്റെ നാമത്തിൽ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണ്. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി […]

EDUCATION LATEST OPINION

വിദ്യാഭ്യാസസ്ഥാപന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് വെളുത്ത ഷർട്ടും, കറുത്ത പാൻസും ഇനി യൂണിഫോം

പട്ടാമ്പി: ഇനിമുതൽ വിദ്യാഭ്യാസസ്ഥാപന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ വെളുത്ത ഷർട്ടും, കറുത്ത പാൻസും ആണ് യൂണിഫോം ആയി ധരിക്കേണ്ടത് എന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി. കേരള മോട്ടോർ വാഹന ചട്ടം 41 പ്രകാരമാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.കൂടാതെ ഡ്രൈവർമാർ ഐഡൻറിറ്റി കാർഡ് ധരിക്കേണ്ടതാണ്. പുതിയ അധ്യയന വർഷം തുടങ്ങുന്നതോടെ എല്ലാ ഡ്രൈവർമാരും നിർബന്ധമായും ഈ ഉത്തരവു പാലിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപന പ്രിൻസിപ്പൽമാരും, മാനേജ്മെൻറ്, പി ടി എ കളും ഇത് നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പട്ടാമ്പി ജോയിൻറ് ആർടിഒ […]

EDUCATION LATEST OPINION

സംസ്ഥാനത്ത് +2, SSLC, യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെച്ചു

കോവിഡ് ഭീതിക്കിടെ എസ്.എസ്.എൽ.എസ് പ്ലസ് ടു ഉൾപ്പടെ മുഴുവൻ പരീക്ഷകളും കേരളം മാറ്റിവെച്ചു. വെെറസ് ബാധ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ കനത്ത ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സർവകലാശാല പരീക്ഷകൾ ളൾപ്പടെ മാറ്റിവെച്ചത്. എട്ടാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു. മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പരീക്ഷകള്‍ ഒന്നും നടത്തുന്നതല്ല. മാറ്റിവെക്കുന്ന പരീക്ഷകള്‍ എന്ന് നടത്തുന്നമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

EDUCATION FOOD & TRAVEL LATEST OPINION

ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണ്.

പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കണം. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രം ഉപയോഗിക്കുക. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളില്‍ കൈ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിട്ടൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ ഗുണനിലവാരമുളളതാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.