EDUCATION LATEST VIDEOS

29 സെക്കന്റിൽ സാഹസികമായി മുറിച്ചത് 75 കൈതച്ചക്ക; സെയ്തലവി ഗിന്നസ് റെക്കോഡിലേക്ക്

ആനക്കര : 29 സെക്കന്റിൽ 75 കൈതച്ചക്ക മുറിച്ച് ആനക്കരയിലെ ഗിന്നസ് സെയ്തലവി വീണ്ടും ഗിന്നസ് റെക്കോഡിലേക്ക്. നേരത്തെ ഇതേ സമയത്തിൽ 61 എണ്ണം മുറിച്ച ഇന്തോ നേഷ്യക്കാരന്റെ റെക്കോഡാണ് ഇതോടെ തകർന്നത്. കൈതച്ചക്ക തലയിൽവെച്ച് 75 പേർ നിരന്നിരിക്കുകയും അതിവേഗത്തിൽ കൈയിലെ വാളുകൊണ്ട് സെയ്തലവി അവ ആർക്കും ഒരു പരിക്കുമേൽക്കാതെ വെട്ടിമുറിച്ചാണ് ഗിന്നസിൽ കയറിയത്. 883 കിലോ തൂക്കംവരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ അടിയിൽക്കിടന്ന് ചുറ്റിക കൊണ്ട് അടിച്ചുതകർത്ത് നേരത്തെ ഇദ്ദേഹം ഗിന്നസ് റെക്കോഡ് നേടിയിരുന്നു. ഇത്തരത്തിൽ […]

EDUCATION

കാരമ്പത്തൂർ യുപി സ്കൂളിലെ പ്രതിഭാ കേന്ദ്രത്തിന് നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടന്നു

കാരമ്പത്തൂർ: കാരമ്പത്തൂർ യുപി സ്കൂളിലെ പ്രതിഭാ കേന്ദ്രത്തിന് നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടന്നു. N N N M UPS സ്കൂളിലെ പ്രസാദ് മാസ്റ്റർ നേതൃത്വം നൽകി. 50 ലധികം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിനുശേഷം 50 കുട്ടികൾ സ്വന്തമായി പേപ്പർ ബാഗ് നിർമ്മാണം നടത്തി.പ്ലാസ്റ്റിക് ഉപഭോഗസംസ്കാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിശീലന പരിപാടി നടന്നത്. പ്രതിഭാ കേന്ദ്രത്തിലെ അംഗങ്ങൾ തുടർന്ന് ക്ലാസിലെ മുഴുവൻ കുട്ടികളിലേക്കും ഇതിൻറെ നിർമ്മാണരീതി കൈമാറും.രേഷ്മ എം തസ്നി ടി. […]

EDUCATION LATEST VIDEOS

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം, കാൽവഴുതി യുവതി താഴേക്ക്; രക്ഷക്കെത്തി ‘അത്ഭുത കരങ്ങള്‍’- വീഡിയോ

ഭുവനേശ്വര്‍: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് പതിച്ച യുവതിക്ക് അത്ഭുതകരമായ രക്ഷപെടല്‍. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരി രക്ഷപ്പെട്ടത്.  ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രമാദേവി വനിതാ സര്‍വ്വകലാശാലയിലെ ഐടി അധ്യാപികയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പുരി സാബല്‍പൂര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇവർ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന യാത്രക്കാരും […]

EDUCATION LATEST

ലേബൽ മുരിങ്ങയില; വിമാനമാർ​ഗം കൊറിയറായി എത്തുന്നത് നിരോധിത ലഹരിയായ ഖാത് ഇലകൾ

ഭൂട്ടാൻ: ഭൂട്ടാനിലെ മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റി നൽകിയ പരാതിയെ തുടർന്ന് തിംഫു പൊലീസ് വിവിധ കൊറിയർ സർവ്വീസ് വഴി വിമാനമാർ​ഗത്തിലൂടെ എത്തുന്ന വൻതോതിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി റിപ്പോർട്ട്. എത്യോപ്യയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് റാക്കറ്റ്  മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനുള്ള സഞ്ചാരമാർ​​ഗമായിട്ടാണ് ഭൂട്ടാനെ കണക്കാക്കുന്നതെന്ന് തുടർച്ചയായുള്ള അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ‍‍ഡിസംബർ 19ന് ഏകദേശം നാല് കിലോയോളം വരുന്ന ചരക്കാണ് കൊറിയർ സർവ്വീസ് വഴി ലഭിച്ചതെന്ന് […]

EDUCATION

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍റെ 10 ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവം

ബഹ്റൈന്‍: ബഹ്റൈന്‍ കേരളീയ സമാജവും മലയാളം പ്രസാധകരുടെ കൂട്ടായ്മയായ ‘പുസ്തകവും’ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവം 2020 ഫെബ്രുവരി 19 ന് ആരംഭിക്കും. 19 മുതല്‍ 29 വരെ  പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോല്‍സവവും കലാമാമാങ്കവും ആകര്‍ഷണീയമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത് എന്ന് സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബി കെ എസ് ഒരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ അമ്പതിൽ പരം […]

EDUCATION LATEST OPINION

കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകളെ കര്‍ശനമായി നിയന്ത്രിക്കും: മുഖ്യമന്ത്രി

ആലപ്പുഴ: കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ പേരിൽ സ്കൂൾ മാനേജുമെന്റുകൾ സര്‍ക്കാരിനെ വിരട്ടാൻ വരരുത്. ശമ്പളം കൊടുക്കാൻ സര്‍ക്കാരിന് പറ്റുമെങ്കിൽ സ്കൂളുകൾ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും ആവശ്യമെങ്കിൽ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എയ്ഡഡ് സ്കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല എന്നു ചില മാനേജ്‌മെന്റുകൾ പറയുന്നത് കേട്ടു. […]

EDUCATION LATEST OPINION

വേനലിൽ കേരളം ചുട്ട് പൊള്ളും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: രാജ്യത്ത് തണുപ്പ് കാലമായിരുന്നെങ്കിലും കേരളം ജനുവരി മാസത്തിൽ പകൽ ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ജനുവരി ആദ്യ ആഴ്ച്ച തന്നെ താപം 35 ഡിഗ്രി കടന്നിരുന്നു. ജനുവരിയിൽ കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് ആലപ്പുഴ ജില്ലയിലായിരുന്നു. ജനുവരി 24 ന് 37.3 ഡിഗ്രി സെൽഷ്യസായിരുന്നു ആലപ്പുഴയിലെ കാലാവസ്ഥ. കോട്ടയത്ത്‌ ജനുവരിയിൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ജനുവരി 23,24,25 ദിവസങ്ങളിലായിരുന്നു കോട്ടയത്ത് ചൂട് കൂടിയത്. കൊച്ചിയിൽ 23 ന് 37.1 ഡിഗ്രി […]

EDUCATION LATEST

വിദ്യാർത്ഥികളിലെ സർഗ്ഗശേഷി കെട്ടഴിക്കണം: എ.ഇ.ഒ തൃത്താല

മാട്ടായ: യെസ് ഇംഗ്ലീഷ് സ്കൂൾ ലേണിംഗ് കാർണിവൽ രണ്ടാം ദിനം പ്രൗഢമായി. തൃത്താല എ.ഇ.ഒ അബൂബക്കർ സ്വിദ്ധീഖ് ഉദ്ഘാടനം ചെയ്തു. സൈഫേറ് എന്ന നാമകരണത്തിൽ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാർത്ഥികൾ പ്രകടനം കാഴ്ച്ച വെച്ചത്. പാഠ്യ വിഷയങ്ങൾക്കു തുല്യമായി പാഠ്യേതര വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്നും വിദ്യാർത്ഥികളിലേ സർഗശേഷി കെട്ടഴിക്കണമെന്നും എ.ഇ.ഒ പറഞ്ഞു. സ്കൂൾ പത്താം വാർഷികം, ഡെസനിയത്തിന്റെ ഭാഗമായാണ് ലേണിംഗ് കാർണിവൽ നടക്കുന്നത്. മൂന്നാം ദിനമായ ഇന്ന് ട്രിവിയ എന്ന നാമത്തിൽ കാർണിവൽ […]

EDUCATION LATEST

യൂട്യൂബ് ഗൂഗിളിന് ഉണ്ടാക്കി നല്‍കുന്ന വരുമാനം; ആദ്യമായി വെളിപ്പെടുത്തുന്നു

സിലിക്കണ്‍വാലി: ചരിത്രത്തില്‍ ആദ്യമായി യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തി ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റ്. ആല്‍ഫബെറ്റിന്‍റെ നാലാംപാദത്തിലെ ലാഭക്കണക്കിലാണ് ഗൂഗിള്‍ മാതൃകമ്പനി ഇത് വെളിവാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ യൂട്യൂബ് ഗൂഗിളിന്‍റെ വരുമാനത്തില്‍ ചേര്‍ത്തത് 5 ശതകോടി അമേരിക്കന്‍ ഡോളറാണ്. അടുത്തിടെ ആല്‍ഫബെറ്റ് തലവനായ സുന്ദര്‍ പിച്ചെ സ്ഥാനമേറ്റ ശേഷം ആദ്യമായി എത്തുന്ന സാമ്പത്തിക പാദ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 2006 ല്‍ യൂട്യൂബ് ഗൂഗിള് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഗൂഗിളിന്‍റെ വരുമാനത്തിലേക്ക് യൂട്യൂബില്‍ നിന്നും […]

EDUCATION LATEST

സമുദ്രങ്ങളും കടലും വറ്റിപ്പോയാല്‍; ലോകത്തെ ചിന്തിപ്പിച്ച് വീഡിയോ

ടോക്കിയോ: ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗം സമുദ്രവും കടലുമാണ്. അതിനാല്‍ തന്നെ ഭൂമിയിലെ ജീവന്‍റെ ആധാരം തന്നെ ഈ സമുദ്രങ്ങളാണ്. എന്നാല്‍ സമുദ്രങ്ങള്‍ വറ്റിപ്പോയാല്‍ എന്താണ് സംഭവിക്കുക. 2008ല്‍ നാസ ഇറക്കിയ വീഡിയോ വീണ്ടും റീമേക്ക് ചെയ്തിരിക്കുകയാണ് പ്ലാനിറ്ററി ശാസ്ത്രകാരന്‍ ജെയിംസ് ഒ ഡോണാഗ് ആണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സമുദ്രങ്ങള്‍ വറ്റിയാല്‍ ലോകത്തിന്‍റെ അഞ്ചില്‍ മൂന്ന് ഭാഗം എങ്കിലും വെളിയില്‍ വരും എന്നാണ് വീഡിയോ നല്‍കുന്ന സൂചനകള്‍. മുന്‍പ് നാസയില്‍ ഉണ്ടായിരുന്നു ശാസ്ത്രകാരനാണ് ജെയിംസ് ഒ ഡോണാഗ്, […]