EDUCATION LATEST

യു.ജി.സി. നെറ്റ്- ജെ.ആർ.എഫ് പരീക്ഷയ്ക്ക് സമഗ്ര ഓൺലൈൻ പരിശീലനം ആരംഭിച്ചു.

പട്ടാമ്പി: സാമൂഹ്യമാനവിക വിഷയങ്ങളിൽ 2019 ഡിസംബർ മാസം നടത്തുന്ന യു.ജി.സി. നെറ്റ്- ജെ.ആർ.എഫ് പരീക്ഷയ്ക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളേജ് ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റവും വിവിധ വകുപ്പുകളും സഹകരിച്ച് സമഗ്ര ഓൺലൈൻ പരിശീലനം ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ.എം ജോതിരാജ് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.എച്ച്.കെ. സന്തോഷ്, അറബിക് വിഭാഗം അധ്യക്ഷൻ ഡോ.പി. അബ്ദു എന്നിവർ സംസാരിച്ചു. അറബിക് വിഭാഗം പ്രെഫസർ ഡോ.വി.എം ഉമർ ജനറൽ ക്ളാസുകൾക്ക് തുടക്കം കുറിച്ചു. പേപ്പർ ഒന്ന് ജനറലിനും […]

EDUCATION LATEST

മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ മുഹമ്മദ് ഇഖ്ബാൽ മാസ്റ്ററെ ആദരിച്ചു.

സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ മുഹമ്മദ് ഇഖ്ബാൽ മാസ്റ്ററെ കൊപ്പം ജി.വി.എച്ച്.എസ്.എസ് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.പി. ഷാഹുൽ ഹമീദ്, VHSE പ്രിൻസിപ്പാൾ ടി.ഷാജി, അധ്യാപകരായ എം.വി. രാജൻ, രതീഷ്, സബീഷ്, മനോജ്, ഷാഫി, ശ്രീജ, രജന, വളണ്ടിയർ ലീഡർമാരായ വൈഷ്ണവി, ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു. തന്റെ ജീവിതാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചത് വളണ്ടിയേർസിന് വളരെയധികം പ്രചോദനം നല്കി. ചടങ്ങിന് പ്രോഗ്രാം ഓഫീസർ അബൂബക്കർ സ്വാഗതവും അനീസ നന്ദിയും രേഖപ്പെടുത്തി.

EDUCATION LATEST

സെപ്റ്റബർ 5; അധ്യാപകദിനം.

അധ്യാപനത്തിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ദിവസമാണ് സെപ്റ്റംബര്‍ അഞ്ച്. കരുത്തും കഴിവുമുള്ള തലമുറകളുടെ സൃഷ്ടിക്ക് തണലായി നില്‍ക്കുന്ന അധ്യാപകരെ ആദരിക്കുന്ന ദിവസം. അവരുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്ന ദിവസം..! അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാമിന്ന് ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. അദ്ധ്യാപകനായാണ് രാധാകൃഷ്ണന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. അദ്ധ്യാപകന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായതും. ലോകത്തെ നൂറോളം സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. […]