2 വർഷത്തെയും ഏഴ് മാസത്തെയും ഇടവേളയ്ക്ക് ശേഷം ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസിയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം യുവൻ്റസ് താരത്തിന്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സയെ കീഴടക്കിയ ഇറ്റാലിയൻ ക്ലബിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയാണ് ക്രിസ്ത്യാനോ രണ്ട് ഗോളുകളും നേടിയത്. അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നിയാണ് മറ്റൊരു ഗോൾ നേടിയത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ അവസാന മത്സരമായിരുന്നു ഇത്. ടൂറിനിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ക്രിസ്ത്യാനോ ഉണ്ടായിരുന്നില്ല. […]
Entertainment
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകൾ ഏതൊക്കെയാണെന്ന പട്ടിക പുറത്ത് വന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. നിരോധിച്ച ആപ്പുകൾ:
ലോക്ക്ഡൗണ്‍; കളിവണ്ടി നിര്‍മ്മാണവുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
ആനക്കര: ഈ ലോക്ക്ഡൗണ്‍ കാലം അഭിനന്ദിന് വെറുതെ വീട്ടിലിരുന്ന് സമയം കളയാൻ താല്പര്യമില്ല. വീട്ടിൽ ഒതുങ്ങികൂടിയതോടെ വീട്ടിലെ റൂം കളിബസുകളുടെ നിർമ്മാണ ശാലയാക്കിയിരിക്കുകയാണ് ഈ പ്ലസ് വൺ വിദ്യാർഥി. ആനക്കര മേപ്പാടം കരിവാൻവളപ്പിൽ അശോകന്റെയും സവിതയുടെയും മകൻ അഭിനന്ദാണ് ഈ അവധികാലം ബസുകളുടെ മിനിയേച്ചർ നിർമ്മിച്ച് കൗതുകം തീർക്കുന്നത്. കോവിഡ് 19 രോഗബാധ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരുന്ന് മടുത്തതോടെയാണ് ഈ കുട്ടികലാകാരൻ ബസുകളുടെ പകർപ്പുണ്ടാക്കി ആനന്ദം കണ്ടെത്താൻ തുടങ്ങിയത്. കെ.എസ്.ആർ.ടി.സി മുതൽ ടൂറിസ്റ്റ് ബസുകൾ വരെയാണ് അഭിനന്ദിന്റെ കൈവിരലുകളിൽ […]
വിലക്ക് നീക്കി; ഷെയ്ന് നിഗമിന് ഏപ്രിൽ 15 മുതൽ പുതിയ സിനിമകളില്‍ അഭിനയിക്കാമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
കൊച്ചി: യുവനടന് ഷെയ്ന് നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഷെയ്ൻ തയ്യാറായതോടെയാണ് മൂന്ന് മാസം നീണ്ട പ്രതിസന്ധി അവസാനിച്ചത്. വെയില്, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. ഏപ്രിൽ 15 മുതൽ ഷെയ്ന് നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം വെയിൽ സിനിമയായിരിക്കും ഷെയിന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് ഈ മാസം 31ന് കുര്‍ബാനി സിനിമയുടെ സെറ്റില്‍ ചേരുമെന്നും […]
മിമിക്രി കാലത്തെ ജയറാം, അപൂര്‍വ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍
ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളെ രസിപ്പിച്ച നടനാണ് ജയറാം. ഒട്ടേറെ ഹിറ്റുകള്‍ ഒരുകാലത്ത് പ്രേക്ഷകരിലേക്ക് എത്തിച്ച നടൻ. ഒരേ രീതിയിലുള്ള വേഷങ്ങള്‍ ജയറാമിന് ക്ഷീണമായിട്ടുമുണ്ട്. പക്ഷേ കുടുംബസദസ്സുകളുടെ പ്രിയ നായകനായി ജയറാം തുടര്‍ന്നിരുന്നു. സിനിമയിലേക്ക് എത്തും മുന്നേയുള്ള മിമിക്രി കാലത്തിന്റെ ഓര്‍മ്മകള്‍ ജയറാം പങ്കുവച്ചതാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. ആറ് യൂണിവേഴ്സിറ്റി ജേതാക്കള്‍ ഒരുമിച്ച് ചെയ്യുന്ന മിമിക്രി, മോണോ ആക്റ്റ് എന്ന പരസ്യത്തിന്റെ നോട്ടീസും ജയറാം ഷെയര്‍ ചെയ്തിട്ടുണ്ട്. മിമിക്രിയില്‍ കഴിവു തെളിയിച്ചതിനു ശേഷമായിരുന്നു ജയറാം സിനിമയിലേക്ക് […]
ഇതുവരെ വിമാനത്തിൽ കയറാത്ത 70 കുട്ടികൾക്ക് ആകാശയാത്ര ഒരുക്കി തമിഴ്നടൻ സൂര്യ
ചെന്നൈ: ഇതുവരെ വിമാനത്തിൽ കയറാത്ത കുട്ടികൾക്കായി ആകാശ യാത്ര ഒരുക്കി തമിഴ്നടൻ സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണിത്. 70 കുട്ടികൾക്കാണ് സൗജന്യ വിമാന യാത്ര ഒരുക്കിയിരിക്കുന്നത്. സൂര്യയും മറ്റ് താരങ്ങളും കുട്ടികൾക്കൊപ്പം യാത്ര ചെയ്യും. ഏകദേശം 45 മിനിറ്റോളം കുട്ടികൾ സൂര്യയ്ക്കൊപ്പം ആകാശയാത്ര ചെയ്യും. കൂടാതെ സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനവും ഈ സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ റിലീസ് ചെയ്യും. […]
‘പോയി വേറെ പണി നോക്ക്’; വിജയ്ക്കെതിരായ വ്യാജ പ്രചാരണങ്ങളില്‍ മറുപടിയുമായി വിജയ് സേതുപതി
ചെന്നൈ: നടന് വിജയ്ക്ക് നേരെയുണ്ടായ ആദായനികുതി റെയ്ഡിന് പിന്നാലെ പരക്കുന്ന വ്യാജ പ്രചാരണങ്ങളോട് പ്രതികരിച്ച് നടന് വിജയ് സേതുപതി. വിജയ്യുടെ മതത്തിന്റെ പേരിലായിരുന്നു ആദ്യം വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ മതംമാറ്റം നടത്തുന്നുവെന്ന് ആരോപിക്കുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്. ”പോയി വേറെ പണി നോക്ക്” (പോയി വേറൈ വേലൈ ഇരുക്കാ പാരുങ്കടാ) എന്നാണ് വിജയ് സേതുപതി കുറിച്ചത്. വിജയ്ക്ക് നേരെയുണ്ടായ അദായനികുതി റെയ്ഡിന് […]
കട്ട് പറയാതെ ദേശീയ സെന്‍സര്‍ ബോര്‍ഡ്: ട്രാന്‍സ് ഫെബ്രുവരി 20ന് തീയേറ്ററുകളിലെത്തും
ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അവ നീക്കം ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് തരില്ലെന്നുമായിരുന്നു തിരുവനന്തപുരം കമ്മിറ്റിയിലെ അംഗങ്ങളുടെ നിലപാട്. സംവിധായകന് അന്‍വര്‍ റഷീദ് ഇത് അംഗീകരിക്കാതിരുന്നതോടെയാണ് ചിത്രം ദേശീയ സെന്‍സറിംഗ് ബോര്‍ഡിന്റെ പരിഗണനയില്‍ എത്തിയത്. തിരുവനന്തപുരം: സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് ദേശീയ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി. ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തവയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെന്‍സര്‍ […]
‘ദുൽഖറിസ’ത്തിന്റെ എട്ടു വർഷങ്ങൾ; ആഘോഷമാക്കി കുറുപ്പ് ടീം
ദുല്‍ഖര്‍ സല്മാന് സിനിമയിലെത്തിയിട്ട് എട്ടു വര്‍ഷമാകുന്നു. ദുല്‍ഖര്‍ നായകനായ ആദ്യ ചിത്രം സെക്കന്റ് ഷോ റിലീസായത് 2012ലാണ്. എട്ടു വര്‍ഷത്തിനു ശേഷം സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കുറുപ്പില്‍ ദുല്‍ഖര്‍ നായകനാവുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ദുല്‍ഖര്‍ സിനിമയില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ നടന്നു. ആഘോഷത്തെക്കുറിച്ച് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരഭി ലക്ഷ്മി ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെയ്സ്ബുക്ക് ലൈവും പോസ്റ്റ് ചെയ്തിരുന്നു. ‘8 years […]
വൈശാഖും മമ്മൂട്ടിയും വീണ്ടും കൈകോര്‍ക്കുന്നു, ആകാംക്ഷയുമായി പ്രേക്ഷകർ
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ന്യൂയോര്‍ക്ക് എന്ന സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുക. നവീൻ ജോണാണ് തിരക്കഥ എഴുതുന്നത്. അമേരിക്കയിലാണ് സിനിമ ചിത്രീകരിക്കുന്നത്. ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം വൈശാഖ് സംവിധാനം ചെയ്യുക. മമ്മൂട്ടിക്കു പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. ഹോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് വാര്‍ത്തയുണ്ട്. വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത പോക്കിരിരാജ മമ്മൂട്ടി നായകനായി വൻ ഹിറ്റായി. മധുരരാജ എന്ന ചിത്രവും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്തു. […]