Entertainment LATEST

‘സേവ് ദ ഡേറ്റ്’; അരുണ്‍ കുര്യനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശാന്തി ബാലചന്ദ്രന്‍

തിരുവനന്തപുരം: ‘തരംഗം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ശാന്തി ബാലചന്ദ്രന്‍. പിന്നീട് ‘രണ്ടുപേര്‍’, ‘ജല്ലിക്കെട്ട്’ എന്നീ സിനിമകളിലും ശാന്തി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ‘ആനന്ദം’ എന്ന സിനിയമിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ  നടന്‍ അരുണ്‍ കുര്യനൊപ്പം ശാന്തി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.     ‘സേവ് ദ ഡേറ്റ്’ എന്ന ഹാഷ്ടാഗിലാണ് നടി ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ […]

Entertainment LATEST

നാല് തവണ നിര്‍ബന്ധിച്ച് കൂവിച്ചു; ടൊവീനോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

മാനന്തവാടി മേരി മാതാ കോളേജിൽ വിദ്യര്‍ത്ഥിയെ നിര്‍ബന്ധിച്ച് കൂവിച്ച നടന്‍ ടൊവിനോ തോമസിനെതിരെ വിമര്‍ശനം ശക്തം. പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ടൊവിനോയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രിവിലേജ്‌ വെച്ചുള്ള ഹുങ്ക്‌ കാണിച്ചാല്‍ അത്‌ ചോദ്യം ചെയ്യപ്പെടണമെന്നും പരസ്യമായി അപമാനിതനായ വിദ്യാർത്ഥിയോട്‌ മാപ്പ്‌ പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ആവശ്യപ്പെടുന്നു. വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോ വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. കളക്ടറടക്കമുള്ളവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവും സോഷ്യല്‍ മീഡിയ മുന്നോട്ടുവയ്ക്കുന്നു. […]

Entertainment

മകന്റെ നേട്ടം ടിവിയില്‍ തത്സമയം കണ്ടപ്പോള്‍, സന്തോഷം പങ്കുവച്ച് മാധവൻ

രാജ്യത്തൊട്ടാകെ ആരാധകരുള്ള നടനാണ് മാധവൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടൻ. സിനിമയ്‍ക്കു പുറത്തെ വിശേഷങ്ങളും പങ്കുവച്ചുള്ള മാധവന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മകൻ വേദാന്തിന്റെ നേട്ടങ്ങളെ കുറിച്ച് പറയാനും മാധവൻ എന്നും ശ്രദ്ധ കാട്ടാറുണ്ട്. സ്വിമ്മിംഗില്‍ മകൻ നേട്ടം സ്വന്തമാക്കിയതിന്റെ തത്സമയ ദൃശ്യങ്ങള്‍ ടെലിവിഷൻ കണ്ടതിന്റെ സന്തോഷമാണ് മാധവൻ ഏറ്റവുമൊടുവില്‍ പങ്കുവെച്ചിരിക്കുന്നത്. ടെലിവിഷനിലെ തത്സമയ ദൃശ്യങ്ങളുടെ വീഡിയോ ആണ് മാധവൻ പങ്കുവച്ചിരിക്കുന്നത്. മകൻ വിജയിക്കുന്നതിന്റെ തത്മയ ദൃശ്യം സ്‍പോര്‍ട്‍സ് ചാനലില്‍ കാണുകയെന്നത് വലിയ […]

Entertainment LATEST

കുഞ്ഞു രാജകുമാരിക്കും കുടുംബത്തോടുമൊപ്പം, ഫോട്ടോയുമായി ദിവ്യാ ഉണ്ണി

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക നടിയായിരുന്നു ദിവ്യ ഉണ്ണി. ഒട്ടനവധി സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളായി പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നായികയായിരുന്നു ദിവ്യാ ഉണ്ണി. സിനിമയില്‍ ഇടക്കാലത്ത് സജീവമല്ലാതിരുന്നപ്പോഴും ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു മകള്‍ പിറന്ന സന്തോഷം പങ്കുവച്ച ദിവ്യാ ഉണ്ണിയുടെ ഫോട്ടോയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ദിവ്യാ ഉണ്ണി കുടുംബത്തിന്റെ മൊത്തം ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. കുഞ്ഞു രാജകുമാരിക്ക് ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് പേര് എന്നുമായിരുന്നു നേരത്തെ ദിവ്യാ ഉണ്ണി സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. […]

Entertainment LATEST

സംസ്ഥാന സ്കൂൾ കലോത്സവം; കിരീടം നിലനിർത്തി പാലക്കാട്.

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാാഞ്ഞങ്ങാട്ട് പരിസമാപ്തി. വാശി നിറഞ്ഞ പോരിനൊടുവിൽ പാലക്കാട് കിരീടം നിലനിർത്തി. അവസാന ദിനത്തിലെ മാറി മറിഞ്ഞ പോയിന്റ് നിലയിൽ കണ്ണൂരിനെയും കോഴിക്കോടിനെയും കൊതിപ്പിച്ച് സ്വർണക്കപ്പ് വീണ്ടും കരിമ്പനകളുടെ നാട്ടിലേക്ക്. വിജയികളെ കണ്ടെത്താൻ അവസാന മത്സരം വരെ നീണ്ട കലാമാമാങ്കത്തിൽ 951 പോയിന്റ് നേടിയാണ് പാലക്കാട് മുന്നിലെത്തിയത്. രണ്ട് പോയിന്റ് മാത്രം വ്യത്യാസത്തിൽ കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശൂരാണ് മൂന്നാമത്. കഴിഞ്ഞ വർഷവും അവസാന മത്സരഫലം വരെ […]

Entertainment LATEST VIDEOS

‘ഗോളടിക്കല്ലെ മെസിയേ, നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരൂല മെസിയേ’; കളിക്കിടെ മലയാളി ആരാധകന്‍- വീഡിയോ.

Entertainment LATEST VIDEOS

മൂന്നാംകിട നടനൊപ്പം വേദിപങ്കിടില്ലെന്ന് സംവിധായകന്‍; നിലത്തിരുന്ന് പ്രതിഷേധിച്ച് ബിനീഷ് ബാസ്റ്റിന്‍.

പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് ബിനീഷിനെ അറിയിച്ചു. നേരെ വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്നു. വേദിയില്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിനോട് ഇറങ്ങി വരാനും പൊലീസിനെ വിളിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് […]

Entertainment

‘ഇനി’ റിലീസ് ചെയ്തു

കരിങ്ങനാട്ടെ കലാകാരൻമാരുടെ കൂട്ടായ്മയിൽ നിർമ്മിച്ച ‘ഇനി’ എന്ന ഹൃസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. കരിങ്ങനാട് കെ.എച്ച്.എം. കോംപ്ലക്സിൽ ക്ഷണിക്കപ്പെട്ട ആസ്വാദക സദസിന്റെ സാന്നിധ്യത്തിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ നായികയായി വേഷമിട്ട നിത്യപ്രകാശ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാന രചയിതാവുമായ പരമേശ്വരൻ ഓലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംവിധായകൻ അക്ബറലി കരിങ്ങനാട്, നിർമാതാവും ഗായകനുമായ ബച്ചു കരിങ്ങനാട്, ചിത്രത്തിലെ ഗാനത്തിന് ഈണം പകർന്ന കുട്ടൻ മാസ്റ്റർ കണയം എന്നിവർ സംസാരിച്ചു ചിത്രത്തിലെ ‘കണിമലരേ…’ […]