വളാഞ്ചേരി : വളാഞ്ചേരി നഗരസഭാ പരിധിയിലെ മുഴുവ൯ മദ്യശാലകളും അടച്ചിടാൻ ഇന്ന് ചേര്‍ന്ന നഗരസഭാ കണ്‍സില്‍ തീരുമാനിച്ചു. മാര്‍ച്ച് 31 വരെയാണ് മദ്യശാലകള്‍ അടക്കുക.
FOOD & TRAVEL
ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണ്.
പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കണം. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രം ഉപയോഗിക്കുക. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളില്‍ കൈ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിട്ടൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ ഗുണനിലവാരമുളളതാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
വേനൽച്ചൂട് കനക്കുന്നു: ഇറച്ചിക്കോഴി വിപണിയിൽ തകർച്ച
പാലക്കാട്: വേനൽച്ചൂട് ഇറച്ചിക്കോഴി വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. ചില്ലറ വിൽപനയിൽ ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 70 മുതൽ 75 രൂപവരെ. ഒരാഴ്ച മുൻപ് 90 രൂപയായിരുന്നു. ഇനിയും നഷ്ടം സഹിച്ചു പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നു വ്യാപാരികൾ. വളർത്തു ചെലവുപോലും കിട്ടുന്നില്ലെന്നു കോഴി കർഷകരും. തമിഴ്നാട്ടിൽ നിന്നാണു കേരളത്തിലേക്കു മുഖ്യമായും ഇറച്ചിക്കോഴി എത്തുന്നത്. അവിടെ കഴിഞ്ഞ ദിവസം മാർക്കറ്റ് വില കിലോയ്ക്ക് 50–52 രൂപയാണ്. ഇവിടെ മൊത്ത വിപണിയിൽ 60–65 രൂപ വില വന്നപ്പോൾ ചില്ലറ വിപണിയിൽ 70–75 […]
പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ ജില്ലയിൽ ഹജ്ജ് പഠന ക്ളാസിനു തുടക്കമായി.
പട്ടാമ്പി: പാലക്കാട് ജില്ലയിൽനിന്ന് ഈ വർഷം സർക്കാർ ഹജ്ജ്കമ്മിറ്റി’ മുഖേന ഹജ്ജിന് അവസരം ലഭിച്ചവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സുകൾക്ക് തുടക്കമായി. ഹജ്ജ് കമ്മറ്റി മെമ്പർ മുസ്ലിയാർ സജീർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനി ഷാജഹാൻ ക്ളാസിന് നേതൃത്വം നൽകി. ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സിഎഎംഎ കരീം, പട്ടാമ്പി ഗവ.സംസ്കൃത കോളേജ് പ്രെഫസർ ഡോ.പി.അബ്ദു എന്നിവർ സംസാരിച്ചു.ഹജ്ജ് വളണ്ടിയർമാരായ ശമീർ ,മുഹമ്മദലി, മുനീറുൽ ഹഖ്, നവ്ഷാദ്, ഹുസൈൻ, റഫീഖ് ഹാജി, കാദർ പാഷ, ലൈല, നസീമ എന്നിവർ നേതൃത്വം […]
ഓർക്കുക! പെട്രോൾ പമ്പുകളിൽ നിങ്ങൾക്ക് ലഭിക്കുന്ന ഈ സൗജന്യ സേവനങ്ങൾ.
സ്വന്തമായി വാഹനങ്ങളുള്ളവർ പെട്രോൾ പമ്പുകളിൽ പോകാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പെട്രോളും ഡീസലും നിറയ്ക്കുവാൻ മാത്രമുള്ള സ്ഥലമാണ് ഈ പമ്പുകൾ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. യാത്രികർക്ക് മറ്റു സേവനങ്ങൾ കൂടി സൗജന്യമായി പെട്രോൾ പമ്പുകളിൽ ലഭ്യമാക്കിയിരിക്കണം. അതാണ് നിയമം. ആ സേവനങ്ങളെക്കുറിച്ച് അധികമാർക്കും അറിവില്ല. ഇന്ധനം നിറയ്ക്കുന്നതിനു പുറമേ മറ്റു ചില സൗജന്യ സേവനങ്ങളും പെട്രോൾ പമ്പുകളിൽ നിന്നും നമുക്ക് ലഭിക്കും. ആ ഫ്രീ സർവ്വീസുകൾ ഏതൊക്കെയെന്ന് ഒന്നു നോക്കാം. ക്വാളിറ്റി, അളവ് പരിശോധന: ഒരു പമ്പിൽ […]
ചുട്ടതേങ്ങ കൊണ്ട് ചിക്കൻ കുറുമ
ചുട്ടതേങ്ങ കൊണ്ട് ചിക്കൻ കുറുമ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ: ചിക്കൻ ഒരു കിലോ , തേങ്ങ ഒന്ന് , തക്കാളി രണ്ട് , സവാള അഞ്ച് , ചെറിയ ഉള്ളി നൂറ് ഗ്രാം , പച്ച മുളക് ആറ് , ഇഞ്ചി ഒരു കഷ്ണം, വെളുത്തുള്ളി ഒന്ന് , വേപ്പില , വെളിച്ചെണ്ണ , മുളകുപൊടി രണ്ട് സ്പൂണ്‍, മഞ്ഞൾ പൊടി ഒര് സ്പൂണ്‍ , മല്ലി പൊടി മൂന്ന് സ്പൂണ്‍, ഗരംമസാല ഒര് സ്പൂണ്‍, കുരുമുളക് […]