2 വർഷത്തെയും ഏഴ് മാസത്തെയും ഇടവേളയ്ക്ക് ശേഷം ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസിയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം യുവൻ്റസ് താരത്തിന്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സയെ കീഴടക്കിയ ഇറ്റാലിയൻ ക്ലബിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയാണ് ക്രിസ്ത്യാനോ രണ്ട് ഗോളുകളും നേടിയത്. അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നിയാണ് മറ്റൊരു ഗോൾ നേടിയത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ അവസാന മത്സരമായിരുന്നു ഇത്. ടൂറിനിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ക്രിസ്ത്യാനോ ഉണ്ടായിരുന്നില്ല. […]