പടിഞ്ഞാറങ്ങാടി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കാനും, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വർദ്ധിച്ചു അനുദിനം ആരോഗ്യ സ്ഥിതി മോശം ആകുന്ന അദ്ദേഹത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് നീതിക്ക് വേണ്ടി പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. കിഡ്നിയുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമാവുകയും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സകള്‍ അനിവാര്യമായിരിക്കുകയാണെന്നാണ് ബാംഗ്ളൂര്‍ ആസ്റ്റര്‍ സി.എം.സി.ഹോസ്പിറ്റലില്‍ […]
KERALA
ഇന്ന് ഉത്രാടം; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഒരുങ്ങി
ഇന്ന് ഉത്രാടം. തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണ മലയാളി, ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. എന്നാൽ ഇത്തവണ സാമൂഹ്യഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വേണം വ്യാപാര കേന്ദ്രങ്ങളിലെത്താൻ. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്റെ പകിട്ടിലേക്ക് ഉയരാനിടയില്ല. കോവിഡ് ആശങ്കയുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കുറവാണ്. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ […]
സംസ്ഥാനത്ത് 2,397 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ മാത്രം 2,137 പേര്‍ക്ക് രോഗബാധ
കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് […]
പാലക്കാട് ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 74 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 29) 133 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 78 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 25 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 26 പേർ എന്നിവർ ഉൾപ്പെടും. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്. യുഎഇ-1 പെരുമാട്ടി സ്വദേശി (29 പുരുഷൻ) സൗദി-2 തച്ചമ്പാറ സ്വദേശികൾ (50,44 പുരുഷന്മാർ) നോർവേ-1 ഒലവക്കോട് […]
മലപ്പുറത്ത് 110 കാരിക്ക് കൊവിഡ് ഭേദമായി; ആരോഗ്യവകുപ്പിന് അഭിമാന നേട്ടം
മലപ്പുറം: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി രോഗ മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗത്തെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍. പ്രായം തടസ്സമാകാതെ വിദഗ്ധ ചികിത്സ നല്കി കൊവിഡിന്റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ […]
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 532 […]
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 2067 പേര് രോഗമുക്തരായി. സംസ്ഥാനത്ത് കൊവിഡ് മൂലം ഇന്ന് മരണമടഞ്ഞത് 10 പേരാണ്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 352 കോഴിക്കോട് -238 കാസര്‍ഗോഡ് -231 മലപ്പുറം -230 പാലക്കാട് – 195 കോട്ടയം – 189 കൊല്ലം 176 ആലപ്പുഴ – 172 പത്തനംതിട്ട 167 തൃശൂര്‍ – […]
കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ പരിശോധന
പാലക്കാട്: പാലക്കാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന. ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്കി. ഓണം അടുത്തതോടെ പാലക്കാട് നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. ഈ സാഹിചര്യത്തിലാണ് സോഷ്യല്‍ ഡിഡന്സിങ്ങ് കോ ഓര്‍ഡിനേറ്ററായ ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വ്യാപര സ്ഥാപനങ്ങളിലെത്തിയത്. വിവിധ സ്വക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ […]
വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകും: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് കേന്ദ്രം
നീറ്റ്, ജെഇഇ പരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. തുടർന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കൽ ബാധിക്കും. കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് നാളെ 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. കോവിഡ് നിർദേശങ്ങൾ പാലിച്ചാകും […]
ചാഞ്ചാടിയാടി സ്വര്‍ണവില; ഉണര്‍ന്ന് ഓണവിപണി
സ്വർണ വിലയിൽ ഇടിവും ചാഞ്ചാട്ടവും തുടരുമ്പോൾ ഓണ വിപണിയിൽ ഉണർവുണ്ടാകുന്നതായി വ്യാപാരികൾ. സർവകാല റെക്കോർഡ് മറികടക്കുന്ന പ്രവണത കൂടിയതോടെ കോവിഡ് കാല കമ്പോളത്തിൽ നേരിയ ആശങ്കയായിരുന്നു. എന്നാൽ വിലക്കുകളിൽ ഇളവ് പ്രകടമായതോടെ വിപണി ഉണരുന്ന സൂചനകളാണ്. ആഗസ്ത് 7ന് 5250,42000 എന്ന റിക്കാർഡ് സ്വർണ വിലയിൽ നിന്നും 500 രൂപ ഗ്രാമിനും പവന് 4000 രൂപയും കഴിഞ്ഞ 20 ദിവസത്തിനിടെ കുറവ് രേഖപ്പെടുത്തി. 4750 രൂപ ഗ്രാമിനും 38000 പവനും വിലയായി ചാഞ്ചാട്ടം തുടരുകയാണ്. രൂപ കരുത്തായി […]