KERALA LATEST

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു: സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി.  വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളര്‍ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 49,250 രൂപയാണ്. യുഎസില്‍ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ഡോളര്‍ […]

ELECTION KERALA LATEST LOCAL

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ അഞ്ചു ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ 8116 വാര്‍ഡിലാണ് തെരഞ്ഞെടുപ്പ്. ആകെ 350 ഗ്രാമപഞ്ചായത്തും 58 ബ്ലോക്ക് പഞ്ചായത്തും 36 മുനിസിപ്പാലിറ്റിയും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും. അഞ്ച് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിരയാണ്. ഔദ്യോഗിക പോളിംഗ് ശതമാനം: 26.53% പാലക്കാട്: 26.45% വയനാട്: 27.75% തൃശൂർ: 26.67% എറണാകുളം: 26.16% കോട്ടയം: 26.55% അഞ്ച് ജില്ലാപഞ്ചായത്തിലായി 124 ഡിവിഷനിലും […]

COVID 19 EDUCATION LATEST

24 മണിക്കൂറിനിടെ 31,522 പേര്‍ക്ക് കോവിഡ് ; രോഗമുക്തരായത് 32,725 പേര്‍

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 37,725 പേരാണ് കോവിഡ് മുക്തരായത്. 412 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,772 ആയി. ആഗോളതലത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,88,38,273 ആയി. 15,68,512 പേർക്കാണ് ജീവഹാനി സംഭവിച്ചത്.  

EDUCATION KERALA LATEST OPINION VIDEOS

ലോകത്തെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും; വീണ്ടും അന്താരാഷ്ട്ര അംഗീകാരം

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ അംഗീകാരമാണ് മന്ത്രിക്ക് ലഭിച്ചത്. 2020 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലാണ് മന്ത്രി കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആംഗലെ മെര്‍ക്കല്‍, കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, സ്റ്റേസി അംബ്രോസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത, വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരില്‍ നിന്നാണ് 12 […]

LATEST OPINION SPORTS

പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. 17ആം വയസ്സിൽ ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറിയ താരം 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനു ശേഷമാണ് പാഡഴിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പാർത്ഥിവ് തന്നെയാണ് വിവരം അറിയിച്ചത്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. “ഇന്ന്, ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. 18 വർഷത്തെ ക്രിക്കറ്റ് യാത്രക്കാണ് ഞാൻ അവസാനം കുറിക്കുന്നത്. പലരോടും എനിക്ക് […]

LATEST

ചാമ്പ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം, പി.എസ്.ജി-ബസക്‌സെഹിര്‍ മത്സരം മാറ്റിവെച്ചു

പാരിസ്: ചാമ്പ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപത്തെത്തുടര്‍ന്ന്  പി.എസ്.ജി- ഈസ്താംബുള്‍ ബസക്‌സെഹിര്‍ മത്സരം മാറ്റിവെച്ചു. മത്സരത്തിന്റെ അധികൃതരില്‍ ഒരാളായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌കു ബസക്‌സെഹിറിന്റെ സഹപരിശീലകനെ വംശീയമായി അധിക്ഷേപിച്ചു എന്നതിനെച്ചൊല്ലിയാണ് മത്സരത്തിനിടെ പ്രശ്‌നമുണ്ടാകുന്നത്. മത്സരത്തിന്റെ പതിനാലാം മിനിട്ടിലാണ് സംഭവം അരങ്ങേറുന്നത്. മത്സരത്തിന്റെ നാലാം മാച്ച് ഒഫീഷ്യലായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌കു ബസക്‌സെഹിര്‍ സഹപരിശീലകനായ പിയറെ വെബോവിനെതിരെ വംശീയമായി അധിക്ഷേപിച്ചു. ഇതോടെ ടീം അംഗങ്ങള്‍ മുഴുവന്‍ വലിയ പ്രതിഷേധമുയര്‍ത്തി. പിന്നാലെ പി.എസ്.ജി താരങ്ങളും ബസക്‌സെഹിറിനൊപ്പം നിന്ന് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയി. ബസക്‌സെഹിറിന്റെ […]

Entertainment FOOTBALL LATEST SPORTS

‘ഗോട്ടി’നെ തെളിയിച്ചു യുവന്റസ്: രണ്ട് ഗോളടിച്ച് ക്രിസ്ത്യാനോ

2 വർഷത്തെയും ഏഴ് മാസത്തെയും ഇടവേളയ്ക്ക് ശേഷം ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസിയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം യുവൻ്റസ് താരത്തിന്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സയെ കീഴടക്കിയ ഇറ്റാലിയൻ ക്ലബിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയാണ് ക്രിസ്ത്യാനോ രണ്ട് ഗോളുകളും നേടിയത്. അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നിയാണ് മറ്റൊരു ഗോൾ നേടിയത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ അവസാന മത്സരമായിരുന്നു ഇത്. ടൂറിനിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ക്രിസ്ത്യാനോ ഉണ്ടായിരുന്നില്ല. […]

LATEST

രാജ്യത്ത് 32,080 പുതിയ കോവിഡ് 19 കേസുകള്‍, 402 പേര്‍ മരിച്ചു.

രാജ്യത്ത് 32,080 പുതിയ കോവിഡ് 19 കേസുകൾ കൂടി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 97,35,850 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 402 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണങ്ങൾ 1,41,360 ആയി. നിലവിൽ 3,78,909 പേരാണ് ചികിത്സയിലുളളത്. 92,15,581 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തി നേടിയത് 36,635 പേരാണ്.

LATEST

സ്വര്‍ണവില പവന് 240 രൂപകുറഞ്ഞ് 37,040 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും ആഗോളതലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

LATEST

6 കോടിയുടെയും, ഒരു കോടിയുടെയും ഭാഗ്യങ്ങൾ ഈ കൈകളിലൂടെ

തൂതയിലെ ലോട്ടറി ചില്ലറ വിൽപനക്കാരൻ സുബാഷ് ചന്ദ്രബോസും (ഇടത്ത്) ഭാഗ്യമിത്ര ഒന്നാം സമ്മാനം ലഭിച്ച സേലം സ്വദേശി ചെല്ലമുത്തുവും ചെർപ്പുളശ്ശേരി ∙ ഭാഗ്യദേവത സുബാഷ് ചന്ദ്രബോസിന്റെ കൂടെത്തന്നെയുണ്ട്. സമ്മർ ബംപറിൽ 6 കോടി നേടിയ ടിക്കറ്റ് സുബാഷിന്റെ കയ്യിലൂടെയാണു ഭാഗ്യവാനിലെത്തിയത്. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ ‘ഭാഗ്യമിത്ര’ ലോട്ടറിയിൽ ഒന്നാം സമ്മാനം ഒരു കോടി സേലം സ്വദേശി ചെല്ലമുത്തുവിന്റെ കയ്യിലെത്തിച്ചതും സുബാഷ് തന്നെ. തൂത ഭഗവതി ക്ഷേത്രത്തിനടുത്തു ചില്ലറ ലോട്ടറി വിൽപനക്കാരനാണു സുബാഷ് ചന്ദ്രബോസ്. കഴിഞ്ഞ ജൂൺ 26നു […]