LATEST

ഇടതുഭരണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷയില്ല: വി.ടി.ബൽറാം എം.എൽ.എ തൃത്താല

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാതായിരിക്കുകയാണെന്ന് വി.ടി.ബൽറാം എം.എൽ.എ.പറഞ്ഞു.പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായത് പിണറായിയുടെയും , ലോക് നാഥ് ബെഹ്റയുടെയും അറിവോടെയാണ്‌. കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നൽകേണ്ട സംഖ്യ പാർട്ടിക്കാരുടെ പേരിലേക്ക് മാറ്റിയെടുക്കുന്ന തരം താണ പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നത്. തൃത്താല പോലീസ് സ്റ്റേഷനിലേക്ക് തൃത്താല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് പി.എ.വാഹിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ DCCസെക്രട്ടറി പി.ബാലൻ , […]

LATEST OPINION

കോളേജു വിദ്യാർത്ഥിനികളുടെ മൂന്നുപേർ വെച്ചുള്ള മോട്ടോർസൈക്കിൾ യാത്ര: നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

പട്ടാമ്പി: മാർച്ച് മൂന്നിനു വെഹിക്കിൾ ഇൻസ്പെക്ടർ അശ്റഫ് സൂപ്പിൽ ഉള്ളന്നൂർ വെച്ച് തൃത്താല ഭാഗത്തുനിന്നും പട്ടാമ്പിയിലേക്ക് KL 52 P 110 മോട്ടോർ സൈക്കിളിൽ മൂന്ന് വിദ്യാർത്ഥിനികൾ വരുന്നത് കണ്ടു തടഞ്ഞുനിർത്തി പരിശോധിച്ചത്. പട്ടാമ്പി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ ആയിരുന്നു മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്നത്. വാഹനമോടിച്ചവർക്ക് ലേണേഴ്സ് ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാഹന രേഖകളും ലൈസൻസും പിന്നീട് ഹാജരാക്കാം എന്നുപറഞ്ഞ് പോകുകയും പിന്നീട് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാകാതെ ഇരിക്കുകയായിരുന്നു. വിവരങ്ങൾ പുതിയ സോഫ്റ്റ്‌വെയർ ആയ […]

LATEST

കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം: കുടുംബ സംഗമം സംഘടിപ്പിച്ചു

പട്ടാമ്പി : കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുതുതല വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കോമളവല്ലി ഉദ്ഘാടനം ചെയ്തു. സി ശിവശങ്കരൻ അധ്യക്ഷനായി. ഏരിയാ പ്രസിഡന്റ് എം ശങ്കരൻകുട്ടി, എം പി മാലതി, കെ പ്രേമകുമാരി, പി ഗീത എന്നിവർ സംസാരിച്ചു പി കെ ഗോപാലകൃഷ്ണൻ സ്വാഗതവും പികെ ബാബു നന്ദിയും പറഞ്ഞു.

LATEST

മാധ്യമവിലക്കില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു; തെറ്റ് സംഭവിച്ചെങ്കില്‍ തിരുത്തും: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി:  എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താവിനിമ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമവിലക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയറിയിച്ചെന്നും മാധ്യമവിലക്കിനെ കുറിച്ച് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരാണ് മോദി സര്‍ക്കാര്‍. വിലക്കേര്‍പ്പെടുത്തിയ വിഷയം അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാര്‍ച്ച് ആറിനാണ് വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണത്തിന് […]

LATEST

‘നമ്മൾ’ ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു.

 പള്ളിപ്പുറം: കാരമ്പത്തൂർ എ.യു.പി സ്കൂളിൽ “നമ്മൾ ” എന്നപേരിൽ ദ്വിദിന സഹവാസ ക്യാമ്പ് നടന്നു 58 കുട്ടികളാണ് രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ പങ്കെടുത്തത്.ചുണ്ടമ്പറ്റ കരീം മാസ്റ്റർ,ബാലൻ മാസ്റ്റർ,അനിൽ പുലാശ്ശേരി അബ്ബാസ് കൈപ്പുറം, കഥാകൃത്ത് പ്രദീപ് തുടങ്ങിയ പ്രമുഖർ പരിശീലകരായി എത്തി. വനമിത്ര അവാർഡ് ജേതാവായ നൈന ഫെബിനേയും ദേശീയതലത്തിൽ യോഗ സ്പോർട്സിൽ കേരളത്തെ പ്രതിനിധീകരിച്ച അതുൽ കൃഷ്ണയെയും ക്യാമ്പിൻ്റെ ഭാഗമായി ആദരിച്ചു.ക്യാമ്പ് പട്ടാമ്പി ബി.ആർ.സി ട്രെയിനർ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.ജി നീലകണ്ഠൻ […]

LATEST

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി: കോഴിക്കോട് രണ്ടിടങ്ങളിൽ സ്ഥിരീകരിച്ചു

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ ഫാമുകളിലെ വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനം. ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നുകളയും. കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം ആളുകളിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊടിയത്തൂരിൽ 6193 കോഴികളെയും കോഴിക്കോട് കോർപ്പറേഷനിൽ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം. രോഗം ബാധിച്ചതിന് 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് […]

LATEST

ബി.ജെ.പി. പട്ടാമ്പി നിയോജക മണ്ഡലം പുതിയ ഭാരവാഹികളെ മണ്ഡലം പ്രസിഡണ്ട് സുനിൽകുമാർ നാമനിർദ്ദേശം ചെയ്തു.

ബി.ജെ.പി. പട്ടാമ്പി നിയോജക മണ്ഡലം പുതിയ ഭാരവാഹികളെ മണ്ഡലം പ്രസിഡണ്ട് സുനിൽകുമാർ നാമനിർദ്ദേശം ചെയ്തു. ജനറൽ സെക്രട്ടറിമാരായി അഡ്വ.പി.മനോജ്, ഗോപിനാഥ് പൂവ്വക്കോട്, വൈസ് പ്രസിഡണ്ട്മാർ, ടി.പി.ശ്രീധരൻ, പുഷ്പകുമാർ, ഉഷാ പത്മനാഭൻ ,കൃഷ്ണവേണി,സെക്രട്ടറിമാർ, കൃഷണ കമാർ – ഇ, ശശികുമാർ വിളയൂർ, രേഖ അണ്ടലാടി, ഷൈലജ കൊപ്പം,ട്രഷറർ, സി.ജി.ശ്രീകുമാർമോർച്ച കൺവീനർമാർയുവമോർച്ച – വിപിൻഎസ്.സി.മോർച്ച – ശശി തിരുവേഗപ്പുറകർഷകമോർച്ച -രാമചന്ദ്രൻ ഓങ്ങല്ലൂർ,മഹിളമോർച്ച – ശ്രീദേവി ടീച്ചർപട്ടാമ്പിയിൽ നടന്ന നിയോജക മണ്ഡലം യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എ.കെ.സുനിൽകുമാർ അദ്ധ്യക്ഷതയിൽ ബി.ജെ.പി.ജില്ല ജനറൽ […]

LATEST OPINION

കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമം: ബോധവൽക്കരണ സന്ദേശവുമായി വാവ എക്സ്പ്രസ്സ് ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ പര്യടനം നടത്തി

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യം മുൻ നിർത്തി കേരളപോലീസ് നടപ്പിലാക്കുന്ന മാലാഖ എന്ന പദ്ധതിയുടെ പ്രചരണ വാഹനമായ വാവ എക്സ്പ്രസ്സ് പ്രചരണ സന്ദേശയാത്രക്ക് വെള്ളിയാഴ്ച രാവിലെ പത്തിന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പര്യടനം നടത്തി. അഡീഷണൽ എസ് ഐ ഗോപാലൻ്റെ നേതൃത്വത്തിൽ ചാലിശ്ശേരി ജനമൈത്രി പോലീസ്, ശ്രീപതി എൻജിനീയറിങ് കോളേജ് ,വാവന്നൂർ ഹൈസ്ക്കൂൾ, തെക്കേ വാവന്നൂർ, കൂറ്റനാട് ബസ്റ്റാന്റ്, കൂറ്റനാട് ടൗൺ, ആമക്കാവ് സെന്റർ, ചാലിശ്ശേരി ടൗൺ എന്നീ ഇടങ്ങളിൽ വാവ എക്സ്പ്രസ്സ് സഞ്ചരിച്ചു. […]

LATEST

ചുണ്ടമ്പറ്റ അൽബിറിന് മികച്ച നേട്ടം

കൊപ്പം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റീസ് ഇന്‍സ്റ്റിയൂറ്റഷനൻ (അസ്മി) ഗ്രേഡേഷനിൽ സ്മൈൽ ഫൗണ്ടേഷൻ അൽബിർ ചുണ്ടമ്പറ്റ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ 300 സ്‌കൂളുകളിൽ നടത്തിയ ഗ്രേഡിംഗിലാണ് രണ്ടാം സ്ഥാനം ലഭിച്ചത്. സമസ്ത പ്രസിഡന്റ് ജിഫ് രി മുത്തുക്കോയ തങ്ങളില്‍ നിന്ന് സ്‌കൂള്‍ കോർഡിനേറ്റർ ലത്തീഫ് വാഫി അവാര്‍ഡ് ഏറ്റുവാങ്ങി.അക്കാദമിക നിലവാരം, ഭൗതിക സൗകര്യങ്ങള്‍ , കലാകായിക രംഗത്തെ നേട്ടങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് ഗ്രേഡിങ് നടത്തിയത്. കഴിഞ്ഞ […]

LATEST OPINION

കൊപ്പം- വളാഞ്ചേരി ഗതാഗത നിരോധനമില്ല

പട്ടാമ്പി: കൊപ്പം- വളാഞ്ചേരി റൂട്ടിൽ കൂർക്കപ്പറമ്പിൽ ഇന്റർലോക്ക് ചെയ്യുന്ന വർക്ക് 9ന് ആരംഭിക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ വാർത്താ കുറിപ്പ് വന്നിരുന്നു. എന്നാൽ ഈ സമയത്ത് തന്നെയാണ് എസ്എസ് എൽസി, പ്ലസ് ടു പരീക്ഷ നടക്കുന്നത്. ആയതിനാൽ പൊതു പരീക്ഷ കഴിഞ്ഞതിന് ശേഷം മാത്രമേ റോഡ് ബ്ലോക്ക് ചെയ്തുള്ള വർക്കുകകൾ നടത്താവൂ എന്ന് അസിസ്റ്റന്റ് എക്സിക്കുട്ടീവ് എൻഞ്ചിനീയർക്ക് എംഎൽഎയുടെ നിർദ്ദേശം. പരീക്ഷ എഴുതുന്നവരും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല എന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു.