KERALA LATEST LOCAL

ഇന്ന് ഉത്രാടം; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഒരുങ്ങി

ഇന്ന് ഉത്രാടം. തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണ മലയാളി, ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. എന്നാൽ ഇത്തവണ സാമൂഹ്യഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വേണം വ്യാപാര കേന്ദ്രങ്ങളിലെത്താൻ. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്‍റെ പകിട്ടിലേക്ക് ഉയരാനിടയില്ല. കോവിഡ് ആശങ്കയുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കുറവാണ്. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ […]

KERALA LATEST

സംസ്ഥാനത്ത് 2,397 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ മാത്രം 2,137 പേര്‍ക്ക് രോഗബാധ

കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് […]

KERALA LATEST

പാലക്കാട് ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 74 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 29) 133 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 78 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 25 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 26 പേർ എന്നിവർ ഉൾപ്പെടും. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്. യുഎഇ-1 പെരുമാട്ടി സ്വദേശി (29 പുരുഷൻ) സൗദി-2 തച്ചമ്പാറ സ്വദേശികൾ (50,44 പുരുഷന്മാർ) നോർവേ-1 ഒലവക്കോട് […]

KERALA LATEST

മലപ്പുറത്ത് 110 കാരിക്ക് കൊവിഡ് ഭേദമായി; ആരോഗ്യവകുപ്പിന് അഭിമാന നേട്ടം

മലപ്പുറം: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി രോഗ മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗത്തെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍. പ്രായം തടസ്സമാകാതെ വിദഗ്ധ ചികിത്സ നല്‍കി കൊവിഡിന്‍റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ […]

LATEST

രാജ്യത്ത് ഇനി തെരെഞ്ഞെടുപ്പുകൾക്ക് ഒരൊറ്റ വോട്ടർ പട്ടിക; നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടര്‍പട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേന്ദ്രം സജീവമാക്കുന്നു. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഒരു വോട്ടര്‍ പട്ടികയെന്ന ആശയത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് ആദ്യ വാരം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 13ന് ചേര്‍ന്ന യോഗത്തില്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് […]

KERALA LATEST

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 532 […]

LATEST LOCAL

പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

മത്സ്യമാര്‍ക്കറ്റ് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവു. മാര്‍ക്കറ്റില്‍ ആദ്യഘട്ടം ഹോള്‍സെയില്‍ വില്‍പ്പന മാത്രമേ അനുവദിക്കുകയുള്ളു. ഒരാഴ്ച്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം റീട്ടെയില്‍ വില്‍പ്പനക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുന്നതാണ്. ഇത് സംബന്ധമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പട്ടാമ്പി ക്ലസ്റ്റര്‍ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഉത്തരവ് നല്‍കി.

LATEST LOCAL

ജീവനക്കാരിക്ക് കോവിഡ്; കുലുക്കല്ലൂർ പഞ്ചായത്ത് തൽക്കാലികമായി അടച്ചു

പഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് തൽക്കാലികമായി അടച്ചു. പ്രസിഡന്റും, വൈസ് പ്രസിഡന്റും, മെമ്പർമാരും ജീവനക്കാരും ഉൾപ്പടെ ആഗസ്ത് 24 25 26 തിയ്യതികളിൽ ഹാജരായ എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. വ്യാഴാഴ്ച നടന്ന ആന്റിജൻ പരിശോധനയിലാണ് താൽക്കാലിക ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

LATEST LOCAL

കൊപ്പം പഞ്ചായത്ത് എട്ടാം വാര്‍ഡിന് ആശ്വാസ ദിനം

കൊപ്പം പഞ്ചായത്ത് എട്ടാം വാര്‍ഡിന് ആശ്വാസ ദിനം. എട്ടാം വാര്‍ഡിലെ മെെലാടിപ്പാറയില്‍ നടത്തിയ ആന്‍റിജന്‍ ടെസ്റ്റില്‍ പരിശോധനക്ക് വിധേയമായ 25 പേരുടെയും പരിശോധന ഫലം നെഗറ്റീവ്.

LATEST

സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി

സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടേയും സ്കൂള്‍ ബസുകളുടേയും മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കെ.എസ്.ആര്‍.ടി.സി, ദീര്‍ഘദൂര ബസ് യാത്ര പുനരാരംഭിക്കാനൊരുങ്ങിയിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അതേസമയം സ്വകാര്യ ബസുകള്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ലെന്നും ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നികുതി ഒഴിവാക്കിയതിലൂടെ […]