LATEST

തൃത്താല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ടും, PSC അട്ടിമറി CBI അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും തൃത്താല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.എം സബാഹ് നേതൃത്വം നൽകി. മാർച്ച് DCC വൈസ് പ്രസിഡണ്ട് CH ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി E.P രാജീവ്‌, K. മുഹമ്മദ്, ഒ. ഫാറൂഖ്, […]

LATEST

ദുരിതം വിതയ്ക്കുന്ന അപകട യാത്ര.

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ നിന്നും പൊന്നാനി റോഡിലേക്കുള്ള ഇടുങ്ങിയ ബൈപ്പാസ് റോഡിലൂടെ ഫോർ വീലർ വാഹനങ്ങളുടേയും ഓട്ടോറിഷകളുടേയും യാത്ര അപകട ഭീതിയുണർത്തുന്നു. കുറ്റിപ്പുറം റോഡിൽ ക്രസന്റ്പ്ലാസ ഓഡിറ്റോറിയത്തിന് സമീപത്തൂടി പൊന്നാനി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് ഏത് സമയവും ഇടിഞ്ഞ് വീഴുന്ന സ്ഥിതിയിലായിട്ടുള്ളത്. ഇരുചക്രവാഹനങ്ങൾക്ക് മാത്രം സുഖമമായി കടന്ന് പോകാവുന്ന വഴിയിലൂടെ ഇരുവശത്തിലൂടേയും വാഹനങ്ങൾ കടന്നു വരുന്നത് കൂടുതൽ ഗതാഗതക്കുരുക്കിനും തർക്കങ്ങൾക്കും ഇടവരുത്തുന്നുണ്ട്. റോഡിന്റെ പ്രവേശന കവാടത്തിൽ തന്നെ റോഡിന്റെ സ്ഥിതിഗതികൾ ചൂണ്ടി കാണിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും, അവ […]

LATEST

കൈപ്പുറം അല്‍ഫലാഹ് ഇംഗ്ലീഷ് സ്‌കൂളില്‍ സ്ഥാനാരോഹണ ചടങ്ങും അനുമോദന സദസ്സും സംഘടിപ്പിച്ചു.

കൈപ്പുറം: ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന നവ മാധ്യമങ്ങളുടെ അമിതമായ ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെകുറിച്ചും കുട്ടികള്‍ ബോധവാന്മാരായിരിക്കണമെന്നും, ‘മാതാ പിതാ ഗുരു ദൈവം’ എന്ന ഗുരുദേവന്റെ മഹദ് വചനം ഉള്‍ക്കൊള്ളാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും കഴിയണമെന്നും ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി എന്‍. മുരളീധരന്‍ പറഞ്ഞു. കൈപ്പുറം അല്‍ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ പാര്‍ലമെന്റ് വിജയികളുടെ സ്ഥാനാരോഹണ ചടങ്ങും സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ.കെ ഹനീഫ […]

LATEST

പട്ടാമ്പി-പുലാമന്തോള്‍ പാതയില്‍ കുഴികള്‍ കയറിയിറങ്ങി യാത്ര.

പട്ടാമ്പി-പുലാമന്തോൾ പാതയിൽ ആമയൂര്‍ സെന്‍ററില്‍ കുഴികൾ രൂപപ്പെട്ട ചിത്രമാണിത്. ആമയൂര്‍ സെന്‍ററില്‍ നിന്ന് വർക്ക് ആരംഭിക്കുമ്പോൾ തന്നെ നവീകരണപ്രവര്‍ത്തനങ്ങളില്‍ക്രമകേട് ഉണ്ടെന്ന് ജനകീയ കുട്ടായ്മ ആരോപിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ പൊതുമരാമത്ത് അധികൃതര്‍സ്ഥലത്ത് പരിശോധന നടത്തി അപാകതയില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്ന് വീണ്ടും വർക്ക് പുനരാരംഭിക്കുകയായിരുന്നു. ജനകീയ കൂട്ടായ്മയുടെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ആമയൂരിൽ നിന്ന് ഓരോ മഴ തുള്ളിക്ക് ഓരോ കുഴി എന്ന തോതിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ അധികൃതര്‍ മൗനം പാലിക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

LATEST

ഡോ. കെ.ബി മേനോൻ മെമ്മോറിയൽ ഹയര്‍സെക്കന്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

ഡോ. കെ.ബി മേനോൻ മെമ്മോറിയൽ ഹയര്‍സെക്കന്ററി സ്കൂളിൽ 2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം നടന്നു. പി.ടി.എ പ്രസിഡന്റ് ഹനീഫ ചോലക്കലിന്റെ അദ്ധ്യക്ഷതയിൽ വി.ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദിര ടീച്ചർ, പിടിഎ അംഗങ്ങൾ അഷ്റഫ്, മുസ്തഫ, ഇക്ബാൽ, ഹമീദ് മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ വി.എം രാജീവ് മാഷ് സ്വാഗതവും ഹെഡ് മിസ്ട്രസ്സ് സി. സക്കീന ടീച്ചർ നന്ദിയും […]