പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ 8116 വാര്‍ഡിലാണ് തെരഞ്ഞെടുപ്പ്. ആകെ 350 ഗ്രാമപഞ്ചായത്തും 58 ബ്ലോക്ക് പഞ്ചായത്തും 36 മുനിസിപ്പാലിറ്റിയും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും. അഞ്ച് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിരയാണ്. ഔദ്യോഗിക പോളിംഗ് ശതമാനം: 26.53% പാലക്കാട്: 26.45% വയനാട്: 27.75% തൃശൂർ: 26.67% എറണാകുളം: 26.16% കോട്ടയം: 26.55% അഞ്ച് ജില്ലാപഞ്ചായത്തിലായി 124 ഡിവിഷനിലും […]
LOCAL
ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും വിതരണം തുടങ്ങി.
മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ഡിസംബര്‍ 14ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വേങ്ങര, അരീക്കോട്, കാളികാവ്, പൊന്നാനി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ഇവിഎം മെഷീനുകളും ഇതിനോടനുബന്ധിച്ച സീലുകള്‍, ബാറ്ററി തുടങ്ങിയവയുമാണ് വിതരണം ചെയ്തത്. പെരുമ്പടപ്പ്, കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട എന്നീ ബ്ലോക്കുകളിലേക്കും നഗരസഭകളിലേക്കും ഇവിഎം മെഷീനും അനുബന്ധ സാധനങ്ങളും ഇന്ന് വിതരണം ചെയ്യും.
സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം വിലയില്‍ 1.7ശതമാനത്തോളം വിലവര്‍ധിച്ചിരുന്നു. ഡോളര്‍ തളര്‍ച്ചയിലായതാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,064 നിലവാരത്തിലാണ്.
കോവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച് വോട്ടിങ്ങിന് എത്തണം:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്
തിരുവനന്തപുരം∙ നാലാഞ്ചിറയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പോളിങ് സാമഗ്രി വിതരണം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി. നിയന്ത്രണങ്ങള്‍ ഉദ്യോഗസ്ഥരും വോട്ടര്‍മാരും കര്‍ശനമായി പാലിക്കണം. പ്രശ്നം പരിഹരിച്ചെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന് പറഞ്ഞു. ആറുമണിക്കുശേഷവും പിപിഇ കിറ്റ് ധരിച്ച് രോഗികള്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 7 വൈകിട്ട് മൂന്ന് മുതല്‍ ഡിസംബര്‍ 8 വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാമെന്നാണ് […]
തദ്ദേശ തെരഞ്ഞെടുപ്പ്:കുട്ടികളെ കൊണ്ടുപോകരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. […]
മഅ്ദനിയുടെ നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം ശക്തിപ്പെടുത്തും: പി.ഡി.പി
പടിഞ്ഞാറങ്ങാടി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കാനും, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വർദ്ധിച്ചു അനുദിനം ആരോഗ്യ സ്ഥിതി മോശം ആകുന്ന അദ്ദേഹത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് നീതിക്ക് വേണ്ടി പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. കിഡ്നിയുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമാവുകയും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സകള്‍ അനിവാര്യമായിരിക്കുകയാണെന്നാണ് ബാംഗ്ളൂര്‍ ആസ്റ്റര്‍ സി.എം.സി.ഹോസ്പിറ്റലില്‍ […]
ഇന്ന് ഉത്രാടം; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഒരുങ്ങി
ഇന്ന് ഉത്രാടം. തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണ മലയാളി, ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. എന്നാൽ ഇത്തവണ സാമൂഹ്യഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വേണം വ്യാപാര കേന്ദ്രങ്ങളിലെത്താൻ. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്റെ പകിട്ടിലേക്ക് ഉയരാനിടയില്ല. കോവിഡ് ആശങ്കയുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കുറവാണ്. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ […]
പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി
മത്സ്യമാര്‍ക്കറ്റ് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവു. മാര്‍ക്കറ്റില്‍ ആദ്യഘട്ടം ഹോള്‍സെയില്‍ വില്‍പ്പന മാത്രമേ അനുവദിക്കുകയുള്ളു. ഒരാഴ്ച്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം റീട്ടെയില്‍ വില്‍പ്പനക്ക് അനുമതി നല്കുന്ന കാര്യം പരിഗണിക്കുന്നതാണ്. ഇത് സംബന്ധമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പട്ടാമ്പി ക്ലസ്റ്റര്‍ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഉത്തരവ് നല്കി.
ജീവനക്കാരിക്ക് കോവിഡ്; കുലുക്കല്ലൂർ പഞ്ചായത്ത് തൽക്കാലികമായി അടച്ചു
പഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് തൽക്കാലികമായി അടച്ചു. പ്രസിഡന്റും, വൈസ് പ്രസിഡന്റും, മെമ്പർമാരും ജീവനക്കാരും ഉൾപ്പടെ ആഗസ്ത് 24 25 26 തിയ്യതികളിൽ ഹാജരായ എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. വ്യാഴാഴ്ച നടന്ന ആന്റിജൻ പരിശോധനയിലാണ് താൽക്കാലിക ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കൊപ്പം പഞ്ചായത്ത് എട്ടാം വാര്‍ഡിന് ആശ്വാസ ദിനം
കൊപ്പം പഞ്ചായത്ത് എട്ടാം വാര്‍ഡിന് ആശ്വാസ ദിനം. എട്ടാം വാര്‍ഡിലെ മെെലാടിപ്പാറയില് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ പരിശോധനക്ക് വിധേയമായ 25 പേരുടെയും പരിശോധന ഫലം നെഗറ്റീവ്.