EDUCATION LATEST OPINION

വിദ്യാഭ്യാസസ്ഥാപന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് വെളുത്ത ഷർട്ടും, കറുത്ത പാൻസും ഇനി യൂണിഫോം

പട്ടാമ്പി: ഇനിമുതൽ വിദ്യാഭ്യാസസ്ഥാപന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ വെളുത്ത ഷർട്ടും, കറുത്ത പാൻസും ആണ് യൂണിഫോം ആയി ധരിക്കേണ്ടത് എന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി. കേരള മോട്ടോർ വാഹന ചട്ടം 41 പ്രകാരമാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.കൂടാതെ ഡ്രൈവർമാർ ഐഡൻറിറ്റി കാർഡ് ധരിക്കേണ്ടതാണ്. പുതിയ അധ്യയന വർഷം തുടങ്ങുന്നതോടെ എല്ലാ ഡ്രൈവർമാരും നിർബന്ധമായും ഈ ഉത്തരവു പാലിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപന പ്രിൻസിപ്പൽമാരും, മാനേജ്മെൻറ്, പി ടി എ കളും ഇത് നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പട്ടാമ്പി ജോയിൻറ് ആർടിഒ […]

LATEST OPINION

രണ്ടാംദിനവും താപനില 41 ഡിഗ്രി സെൽഷ്യസ്

പാലക്കാട് : ജില്ലയിൽ രണ്ടാം ദിനവും താപനില 41 ഡിഗ്രി സെൽഷ്യസിൽ. മുണ്ടൂർ ഐആർടിസിയിലാണ് ഇന്നലെയും 41 ഡിഗ്രി ചൂടു രേഖപ്പെടുത്തിയത്.  മലമ്പുഴയിൽ ചൂട് 38.8 ഡിഗ്രിയായി ഉയർന്നു. അതേസമയം പട്ടാമ്പിയിൽ ചൂട് 37.8 ഡിഗ്രിയായി കുറഞ്ഞു.  അടുക്കളയിൽ അതീവ ശ്രദ്ധ താപനില ഉയർന്നുനിൽക്കുന്നതിനാൽ വീട്ടിനുള്ളിലും കരുതൽ അനിവാര്യം. ഇല്ലെങ്കിൽ താപാഘാതത്തിനു സാധ്യത ഏറെ. പ്രത്യേകിച്ച് അടുക്കളയിൽ. ചൂടിൽ പെട്ടെന്നു തളർന്നുപോകുന്ന അവസ്ഥയാണു താപാഘാതം. കനത്ത ചൂടിൽ വീട്ടിനുള്ളിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. ഭക്ഷണം പാചകം ചെയ്യുന്നതിനാൽ […]

EDUCATION LATEST OPINION

സംസ്ഥാനത്ത് +2, SSLC, യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെച്ചു

കോവിഡ് ഭീതിക്കിടെ എസ്.എസ്.എൽ.എസ് പ്ലസ് ടു ഉൾപ്പടെ മുഴുവൻ പരീക്ഷകളും കേരളം മാറ്റിവെച്ചു. വെെറസ് ബാധ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ കനത്ത ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സർവകലാശാല പരീക്ഷകൾ ളൾപ്പടെ മാറ്റിവെച്ചത്. എട്ടാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു. മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പരീക്ഷകള്‍ ഒന്നും നടത്തുന്നതല്ല. മാറ്റിവെക്കുന്ന പരീക്ഷകള്‍ എന്ന് നടത്തുന്നമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

FOOD & TRAVEL LATEST OPINION

കൊവിഡ് 19 : വളാഞ്ചേരിയിൽ ബാറുകള്‍ അടക്കും.

വളാഞ്ചേരി : വളാഞ്ചേരി നഗരസഭാ പരിധിയിലെ മുഴുവ൯ മദ്യശാലകളും അടച്ചിടാൻ ഇന്ന്‌ ചേര്‍ന്ന നഗരസഭാ കണ്‍സില്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 31 വരെയാണ്‌ മദ്യശാലകള്‍ അടക്കുക.

LATEST OPINION

കൊറോണ വ്യാപനം തടയാന്‍ ജാഗ്രത പാലിക്കണമെന്ന് മുസ്ലിം നേതാക്കള്‍.

ധാരാളം ആളുകള്‍ ഒത്തുകൂടുന്ന പള്ളികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി അതീവ ജാഗ്രത പാലിക്കണമെന്ന്‌ പാണകൂാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബകീര്‍ മുസ്‌ലിയാര്‍, എം.ഐ. അബ്ദുല്‍ അസീസ്‌, ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ്‌ മദനി പറവൂര്‍, സി.പി. ഉമ്മര്‍ സുല്ലമി, തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞി മാലവി, എ. നജീബ്‌ മാലവി, സയ്യിദ്‌ ഹാഷിം അല്‍ഹദ്ദാദ്‌, കുടകില്‍ അബ്ദുല്‍ അസീസ്‌ മാലവി, ഡോ. ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞിമുഹമ്മദ്‌ […]

LATEST OPINION

കൊവിഡ് 19: കടകളിലെ തിരക്കൊഴിവാക്കാന്‍ ഹോം ഡെലിവറി നടത്തണമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ കടകളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നും വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രായമായവരെയും മറ്റ് രോഗം ബാധിച്ചവരെയും പ്രത്യേകം പരിചരിക്കാന്‍ പാലിയേറ്റീവ് സംഘങ്ങളുടെ സഹകരണം ഉറപ്പാക്കും. ഡോക്ടര്‍മാര്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ട സ്ഥിതി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഇന്നലെ വാര്‍ത്താ […]

LATEST OPINION

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍.

ആദ്യഘട്ടത്തില്‍ 2 ആംബുലന്‍സുകളില്‍ നിന്നാണ് രണ്ടാം ഘട്ടത്തില്‍ ആവശ്യകതയനുസരിച്ച് 50 എണ്ണമാക്കി ഉയര്‍ത്തിയത്. ഇതുകൂടാതെ സര്‍ക്കാര്‍ ആംബുലന്‍സുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.എം.എ.യും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടും. രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്കും ഹോം ഐസൊലേഷനിലേക്കും മാറ്റുന്നതിനാണ് വിവിധ ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം 2, കൊല്ലം 3, എറണാകുളം 26, തൃശൂര്‍ 3, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂര്‍ […]

LATEST OPINION

കൊവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി.

വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം  ഉടന്‍തന്നെജോലിയില്‍ പ്രവേശിക്കേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ്  മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടന്‍ തന്നെ നടപടിയുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.  വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം  ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ്  മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കി. […]

EDUCATION FOOD & TRAVEL LATEST OPINION

ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണ്.

പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കണം. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രം ഉപയോഗിക്കുക. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളില്‍ കൈ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിട്ടൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ ഗുണനിലവാരമുളളതാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

LATEST OPINION

കൊവിഡ് 19: ഉംറ കഴിഞ്ഞ്തി രിച്ചെത്തിയവർ രജിസ്റ്റർ ചെയ്യണം.

കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഉംറ തീര്‍ഥാടനം കഴിഞ്ഞു മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. [email protected] എന്ന ഇ-മെയിലില്‍ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പോകരുത്. കണ്‍ട്രോള്‍ സെല്ലില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. […]