LATEST OPINION

കൊറോണ വ്യാപനം തടയാന്‍ ജാഗ്രത പാലിക്കണമെന്ന് മുസ്ലിം നേതാക്കള്‍.

ധാരാളം ആളുകള്‍ ഒത്തുകൂടുന്ന പള്ളികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി അതീവ ജാഗ്രത പാലിക്കണമെന്ന്‌ പാണകൂാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബകീര്‍ മുസ്‌ലിയാര്‍, എം.ഐ. അബ്ദുല്‍ അസീസ്‌, ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ്‌ മദനി പറവൂര്‍, സി.പി. ഉമ്മര്‍ സുല്ലമി, തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞി മാലവി, എ. നജീബ്‌ മാലവി, സയ്യിദ്‌ ഹാഷിം അല്‍ഹദ്ദാദ്‌, കുടകില്‍ അബ്ദുല്‍ അസീസ്‌ മാലവി, ഡോ. ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞിമുഹമ്മദ്‌ […]

LATEST OPINION

കൊവിഡ് 19: കടകളിലെ തിരക്കൊഴിവാക്കാന്‍ ഹോം ഡെലിവറി നടത്തണമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ കടകളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നും വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രായമായവരെയും മറ്റ് രോഗം ബാധിച്ചവരെയും പ്രത്യേകം പരിചരിക്കാന്‍ പാലിയേറ്റീവ് സംഘങ്ങളുടെ സഹകരണം ഉറപ്പാക്കും. ഡോക്ടര്‍മാര്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ട സ്ഥിതി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഇന്നലെ വാര്‍ത്താ […]

LATEST OPINION

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍.

ആദ്യഘട്ടത്തില്‍ 2 ആംബുലന്‍സുകളില്‍ നിന്നാണ് രണ്ടാം ഘട്ടത്തില്‍ ആവശ്യകതയനുസരിച്ച് 50 എണ്ണമാക്കി ഉയര്‍ത്തിയത്. ഇതുകൂടാതെ സര്‍ക്കാര്‍ ആംബുലന്‍സുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.എം.എ.യും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടും. രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്കും ഹോം ഐസൊലേഷനിലേക്കും മാറ്റുന്നതിനാണ് വിവിധ ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം 2, കൊല്ലം 3, എറണാകുളം 26, തൃശൂര്‍ 3, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂര്‍ […]

LATEST OPINION

കൊവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി.

വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം  ഉടന്‍തന്നെജോലിയില്‍ പ്രവേശിക്കേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ്  മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടന്‍ തന്നെ നടപടിയുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.  വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം  ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ്  മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കി. […]

EDUCATION FOOD & TRAVEL LATEST OPINION

ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണ്.

പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കണം. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രം ഉപയോഗിക്കുക. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളില്‍ കൈ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിട്ടൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ ഗുണനിലവാരമുളളതാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

LATEST OPINION

കൊവിഡ് 19: ഉംറ കഴിഞ്ഞ്തി രിച്ചെത്തിയവർ രജിസ്റ്റർ ചെയ്യണം.

കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഉംറ തീര്‍ഥാടനം കഴിഞ്ഞു മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. [email protected] എന്ന ഇ-മെയിലില്‍ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പോകരുത്. കണ്‍ട്രോള്‍ സെല്ലില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. […]

LATEST OPINION

ആരോഗ്യമേഖല കോറോണ ഭീഷണി നേരിടുമ്പോൾ കുടിവെള്ളത്തിൽ അറവു മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ.

പാലക്കാട്, തൃശ്ശൂർ ജില്ലകളിലേക്കുള്ള കുടിവെള്ള സ്രോതസ്സായ ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിലാണ് അറവുമാലിന്യം തള്ളിയ നിലയിൽ കണ്ടത്. പട്ടാമ്പി പാലം മുതൽ വെള്ളിയാങ്കല്ല് വരെ ഭാരതപ്പുഴയും ഇരുകരകളും കക്കൂസ മാലിന്യവും, അറവുമാലിന്യവും മദ്യപർ ഉപേക്ഷിക്കുന്ന കുപ്പികളും ഗ്ലാസുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശക്തമായ നടപടികൾ ആവശ്യമാണെന്ന് നാട്ടുകാരും പുഴയെ ആശ്രയിക്കുന്നവരും പറയാൻ തുടങ്ങി നാളേറെയായെങ്കിലും ഭാരതപ്പുഴ അപകടകരമായ രീതിയിൽ മലിനപ്പെട്ടിരിക്കുകയാണ്.പുഴയിലെ കുറ്റിക്കാടുകൾക്ക് തീ ഇടുന്നതും ഈ മേഖലയിൽ ഭീഷണി ഉയർത്തുന്നുണ്ട്. ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ നടത്തിയ പഠനത്തിൽ പട്ടാമ്പി […]

LATEST OPINION

സന്ദർശകർക്ക് പൂർണ വിലക്ക്; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്യാലറി അടച്ചു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. ഇതോടെ വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രക്കാർക്കും ഡ്രൈവർമാർക്കും മാത്രമായി. സുരക്ഷാ നടപടികളോട് ജനങ്ങൾ സഹകരിക്കണമെന്ന് സിയാൽ ആവശ്യപ്പെട്ടു. നേരത്തെ കരിപ്പൂർ വിമാനത്താവളവും സന്ദർശകർക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയിരുന്നു. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേര്‍ വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കരുത്. സന്ദര്‍ശക ഗ്യാലറിയില്‍ വിമാനത്താവള അതോറിട്ടിയും സി.ഐ.എസ്.എഫും നിയന്ത്രണം ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലീസ് സംഘവും നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. രോഗബാധിത രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ എത്തുന്ന യാത്രക്കാര്‍ […]

LATEST OPINION

കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു, അതീവ ജാഗ്രത.

ദില്ലി: കൊവിഡ് 19നെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന്  നാല് ലക്ഷം രൂപ വീതം ലഭിക്കും.  രാജ്യത്ത് രണ്ടുപേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കര്‍ണാടകയിലും ദില്ലിയിലുമാണ് മരണം സംഭവിച്ചത്. കല്‍ബുര്‍ഗി സ്വദേശിയായ 76കാരനാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ആദ്യം മരിച്ചത്. പിന്നാലെ ദില്ലി സ്വദേശിനിയായ 69കാരിയും മരിച്ചു.  രാജ്യം കനത്ത ജാഗ്രതയിലാണ് ഇപ്പോള്‍. 83 പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 66 […]

OPINION

അമിതവേഗം: കാര്‍ ഇടിച്ച് തെറിപ്പിച്ചത് നാല് വിദ്യാര്‍ത്ഥിനികളെ അടക്കം ആറുപേരെ- വീഡിയോ.

ആലപ്പുഴ: ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ സ്‍കൂള്‍ വിദ്യാർഥിനികൾ ഉൾപ്പെടെ ആറുപേരെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. നാല് പെൺകുട്ടികൾക്ക് ഗുരുതര പരിക്കുണ്ട്. കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഓരേ കാറിടച്ച് ആറുപേർക്ക് പരിക്കേറ്റത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാർഥിനികളായ ചന്ദന, അ‍ർച്ചന, സാഗി എന്നിവരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേർ സമീപത്തെ […]