LATEST OPINION

ഉപയോഗശൂന്യമായിക്കിടന്നിരുന്ന പൊതുകുളം വൃത്തിയാക്കി യുവാക്കള്‍ മാതൃകയായി

കുലുക്കല്ലൂര്‍: ഉപയോഗശൂന്യമായിക്കിടന്നിരുന്ന മുളയങ്കാവിലെ ഏറ്റവും വലിയ പൊതുകുളമായ താമരക്കുളം വൃത്തിയാക്കി യുവാക്കള്‍ മാതൃകയൊരുക്കി.വേനല്‍കാലത്തും വര്‍ഷക്കാലത്തും നാടിന്റെ ആശ്രയമായിരുന്ന നിറയെ വെള്ളമുള്ള ഈ കുളം വളരെ വൃത്തിഹീനമായരീതിയില്‍ കുളച്ചണ്ടി നിറഞ്ഞ അവസ്ഥയിലായിരുന്നു,നെഹ്റുയുവകേന്ദ്ര പാലക്കാടും എ.എഫ്.സി ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് മുളയങ്കാവും സംയുക്തമായാണ് കുളം ക്ലീന്‍ ചെയ്തത്, പരിപാടിയില്‍ എ.എഫ്.സി ക്ലബ്ബ് സെക്രടറി സിടി ജംഷീദ്,ട്രഷറര്‍ നാസര്‍,സീനിയര്‍ മെമ്പര്‍മാരായ റഹൂഫ്,സുഹൈല്‍,ആശിഖ്,ഷബീര്‍ അടക്കമുള്ള നാല്‍പ്പതോണം ക്ലബ്ബ് മെമ്പര്‍മാരും പങ്കെടുത്തു

OPINION

ചേംബർ മാമാങ്കം സമ്മാന വിതരണം നടത്തി.

ചേംബർ മാമാങ്കം സമ്മാന വിതരണം നടത്തി. പട്ടാമ്പി ചേംബർ ഓഫ് കോമേഴ്സ് ജൂലായ് 22 മുതൽ ഡിസംബർ 31 വരെ നടത്തിയ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി ഹൈസ്ക്കൂൾ റോഡിൽ.എം.എൽ.എ.ഓഫീസിന് സമീപത്തായി (മാക്സ് വെഡിംഗ് സെന്റർ മുൻവശം ) പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങുകൾ എം.എൽ.എ.മുഹമ്മദ് മുഹസിൻ ഉദ്ഘാടനവും വിതരണവും നടത്തി.പ്രസിഡന്റ് കെ.എച്ച് അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കാർ, മോട്ടോർ സൈക്കിളുകൾ, വിദേശയാത്ര, വാർഷിംങ് മിഷ്യൻ, റഫിജി റേറ്റർ Led Tvകൾ […]

LATEST OPINION

കോളേജു വിദ്യാർത്ഥിനികളുടെ മൂന്നുപേർ വെച്ചുള്ള മോട്ടോർസൈക്കിൾ യാത്ര: നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

പട്ടാമ്പി: മാർച്ച് മൂന്നിനു വെഹിക്കിൾ ഇൻസ്പെക്ടർ അശ്റഫ് സൂപ്പിൽ ഉള്ളന്നൂർ വെച്ച് തൃത്താല ഭാഗത്തുനിന്നും പട്ടാമ്പിയിലേക്ക് KL 52 P 110 മോട്ടോർ സൈക്കിളിൽ മൂന്ന് വിദ്യാർത്ഥിനികൾ വരുന്നത് കണ്ടു തടഞ്ഞുനിർത്തി പരിശോധിച്ചത്. പട്ടാമ്പി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ ആയിരുന്നു മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്നത്. വാഹനമോടിച്ചവർക്ക് ലേണേഴ്സ് ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാഹന രേഖകളും ലൈസൻസും പിന്നീട് ഹാജരാക്കാം എന്നുപറഞ്ഞ് പോകുകയും പിന്നീട് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാകാതെ ഇരിക്കുകയായിരുന്നു. വിവരങ്ങൾ പുതിയ സോഫ്റ്റ്‌വെയർ ആയ […]

LATEST OPINION

കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമം: ബോധവൽക്കരണ സന്ദേശവുമായി വാവ എക്സ്പ്രസ്സ് ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ പര്യടനം നടത്തി

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യം മുൻ നിർത്തി കേരളപോലീസ് നടപ്പിലാക്കുന്ന മാലാഖ എന്ന പദ്ധതിയുടെ പ്രചരണ വാഹനമായ വാവ എക്സ്പ്രസ്സ് പ്രചരണ സന്ദേശയാത്രക്ക് വെള്ളിയാഴ്ച രാവിലെ പത്തിന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പര്യടനം നടത്തി. അഡീഷണൽ എസ് ഐ ഗോപാലൻ്റെ നേതൃത്വത്തിൽ ചാലിശ്ശേരി ജനമൈത്രി പോലീസ്, ശ്രീപതി എൻജിനീയറിങ് കോളേജ് ,വാവന്നൂർ ഹൈസ്ക്കൂൾ, തെക്കേ വാവന്നൂർ, കൂറ്റനാട് ബസ്റ്റാന്റ്, കൂറ്റനാട് ടൗൺ, ആമക്കാവ് സെന്റർ, ചാലിശ്ശേരി ടൗൺ എന്നീ ഇടങ്ങളിൽ വാവ എക്സ്പ്രസ്സ് സഞ്ചരിച്ചു. […]

LATEST OPINION

കൊപ്പം- വളാഞ്ചേരി ഗതാഗത നിരോധനമില്ല

പട്ടാമ്പി: കൊപ്പം- വളാഞ്ചേരി റൂട്ടിൽ കൂർക്കപ്പറമ്പിൽ ഇന്റർലോക്ക് ചെയ്യുന്ന വർക്ക് 9ന് ആരംഭിക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ വാർത്താ കുറിപ്പ് വന്നിരുന്നു. എന്നാൽ ഈ സമയത്ത് തന്നെയാണ് എസ്എസ് എൽസി, പ്ലസ് ടു പരീക്ഷ നടക്കുന്നത്. ആയതിനാൽ പൊതു പരീക്ഷ കഴിഞ്ഞതിന് ശേഷം മാത്രമേ റോഡ് ബ്ലോക്ക് ചെയ്തുള്ള വർക്കുകകൾ നടത്താവൂ എന്ന് അസിസ്റ്റന്റ് എക്സിക്കുട്ടീവ് എൻഞ്ചിനീയർക്ക് എംഎൽഎയുടെ നിർദ്ദേശം. പരീക്ഷ എഴുതുന്നവരും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല എന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു.

LATEST OPINION

ലോക് സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ദില്ലി: കേരളത്തിൽ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോൺഗ്രസ് എംപിമാര്‍ക്ക് സസ്പെൻഷൻ. ടിഎൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവര്‍ക്ക് സസ്പെൻഷൻ. ലോക്‍സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ലോക്സഭയിൽ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ചാണ് കേരളത്തിൽ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോൺഗ്രസ് എംപിമാര്‍ക്കെതിരെ നടപടി എടുത്തത്. ഈ സമ്മേളന കാലത്തേക്ക് മുഴവനായാണ് നടപടി.  ദില്ലി കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കോൺഗ്രസ് അടക്കം […]

LATEST OPINION Uncategorized

തിരുവേഗപ്പുറ പാലം നവീകരണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ മുഹമ്മദ് മുഹ്സിൻ.

തിരുവേഗപ്പുറ: കൊപ്പം/ പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തൂതപ്പുഴയ്ക്കു കുറുകെ കൊപ്പം വളാഞ്ചേരി റൂട്ടിലെ തിരുവേഗപ്പുറ പാലം നവീകരണത്തിന് 90 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായി എംഎൽഎ മുഹമ്മദ് മുഹ്സിൻ അറിയിച്ചു. തിരുവേഗപ്പുറ പാലത്തിലെ റോഡ് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. റോഡിൽ രൂപപ്പെട്ട അപകടകമായ കുഴികൾ ഇരുചക്രവാഹനങ്ങൾക്കും മറ്റുയാത്രക്കാർക്കും അപകടകരമായി മാറിയ സാഹചര്യത്തിൽ, ഈ വിഷയം പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനിയറുടെ ശ്രദ്ധയിൽ പെടുത്തുകയും അപകടങ്ങൾ ഉണ്ടാവുന്നതിനു മുമ്പു തന്നെ പുതുക്കിപണിയണമെന്നുള്ള നിർദ്ദേശം നൽകുകയും ചെയ്തിരുന്നതായി […]

Entertainment LATEST OPINION

വിലക്ക് നീക്കി; ഷെയ്ന്‍ നിഗമിന് ഏപ്രിൽ 15 മുതൽ പുതിയ സിനിമകളില്‍ അഭിനയിക്കാമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.  32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഷെയ്ൻ തയ്യാറായതോടെയാണ് മൂന്ന് മാസം നീണ്ട പ്രതിസന്ധി അവസാനിച്ചത്. വെയില്‍, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. ഏപ്രിൽ 15 മുതൽ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം വെയിൽ സിനിമയായിരിക്കും ഷെയിന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് ഈ മാസം 31ന് കുര്‍ബാനി സിനിമയുടെ സെറ്റില്‍ ചേരുമെന്നും […]

LATEST OPINION

പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം അഴിഞ്ഞാടി; ചുറ്റികകൊണ്ട് കൊടുംമർദനം

കാട്ടാക്കട∙ ബൈക്കിലെത്തിയ മൂന്നംഗ സംഘം ടയർ കട അടിച്ച് തകർത്ത് ഉടമയേയും ജീവനക്കാരനെയും ചുറ്റിക കൊണ്ടടിച്ചു വീഴ്ത്തി. വൈകിട്ട് 4 മണിയോടെ കാട്ടാക്കട മാർക്കറ്റ് ജംക്‌ഷനിലാണ് സംഭവം. മർദനമേറ്റ ടയർ കട ഉടമ കാട്ടാക്കട മാർക്കറ്റ് ജംക്‌ഷൻ പുന്നവിളാകത്ത് വീട്ടിൽ സുശീലൻ(67),ജീവനക്കാരൻ കുറ്റിച്ചൽ കാരിയോട് നാറാണത്ത് കിഴക്കുംകര വീട്ടിൽ അജിത്ത്( 32) എന്നിവർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. വൈകിട്ട് 2 ബൈക്കിലായെത്തിയ സംഘത്തിലെ 2 പേർ ആദ്യം കടയിൽ കയറി  ജീവനക്കാരൻ അജിത്തിനെ മർദിച്ചു. ചുറ്റിക […]

LATEST OPINION

ലോക്സഭയിൽ ബിജെപി എംപി കയ്യേറ്റം ചെയ്തെന്നു രമ്യ ഹരിദാസ്; സ്പീക്കർക്ക് പരാതി

ന്യൂഡൽഹി∙ കോൺഗ്രസ് എംപി രമ്യ ഹരിദാസിനെ ബിജെപിയുടെ വനിതാ എംപി പാർലമെന്റിൽ വച്ച് കയ്യേറ്റം ചെയ്തെന്നു പരാതി. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് രമ്യ പരാതി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങളും ഇറങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം. രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപി ജസ്കൗർ മീണയാണ് കയ്യേറ്റം ചെയ്തതെന്ന് സ്പീക്കർക്കുള്ള പരാതിയില്‍ രമ്യ പറയുന്നു. […]