ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. 17ആം വയസ്സിൽ ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറിയ താരം 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനു ശേഷമാണ് പാഡഴിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പാർത്ഥിവ് തന്നെയാണ് വിവരം അറിയിച്ചത്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. “ഇന്ന്, ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. 18 വർഷത്തെ ക്രിക്കറ്റ് യാത്രക്കാണ് ഞാൻ അവസാനം കുറിക്കുന്നത്. പലരോടും എനിക്ക് […]
SPORTS
‘ഗോട്ടി’നെ തെളിയിച്ചു യുവന്റസ്: രണ്ട് ഗോളടിച്ച് ക്രിസ്ത്യാനോ
2 വർഷത്തെയും ഏഴ് മാസത്തെയും ഇടവേളയ്ക്ക് ശേഷം ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസിയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം യുവൻ്റസ് താരത്തിന്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സയെ കീഴടക്കിയ ഇറ്റാലിയൻ ക്ലബിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയാണ് ക്രിസ്ത്യാനോ രണ്ട് ഗോളുകളും നേടിയത്. അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നിയാണ് മറ്റൊരു ഗോൾ നേടിയത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ അവസാന മത്സരമായിരുന്നു ഇത്. ടൂറിനിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ക്രിസ്ത്യാനോ ഉണ്ടായിരുന്നില്ല. […]