LATEST VIDEOS

കുവൈത്തില്‍ മണ്ണിടിച്ചില്‍ ദുരന്തം; നാല് പേര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. തലസ്ഥാനമായ കുവൈത്ത്‌ സിറ്റിയിൽ നിന്നും 85 കിലോമീറ്റർ അകലെയുള്ള മുത്‍ല ഭവന നിർമ്മാണ പദ്ധതിയിലെ കരാർ തൊഴിലാളികളാണ് മരിച്ചവർ. പരിക്കേറ്റ മൂന്ന് പേരെ  ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്.  കാണാതായ നാല് തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡ്രെയിനേജിനായി മാൻഹോളും പൈപ്പും സ്ഥാപിച്ചുകൊണ്ടിക്കെയായിരുന്നു അപകടം. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാൻ പൊതുമരാമത്ത് മന്ത്രി ഡോ. […]

Entertainment LATEST VIDEOS

ഇതുവരെ വിമാനത്തിൽ കയറാത്ത 70 കുട്ടികൾക്ക് ആകാശയാത്ര ഒരുക്കി തമിഴ്നടൻ സൂര്യ

ചെന്നൈ: ഇതുവരെ വിമാനത്തിൽ കയറാത്ത കുട്ടികൾക്കായി ആകാശ യാത്ര ഒരുക്കി തമിഴ്നടൻ സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായിട്ടാണിത്. 70 കുട്ടികൾക്കാണ് സൗജന്യ വിമാന യാത്ര ഒരുക്കിയിരിക്കുന്നത്. സൂര്യയും മറ്റ് താരങ്ങളും കുട്ടികൾക്കൊപ്പം യാത്ര ചെയ്യും. ഏകദേശം 45 മിനിറ്റോളം കുട്ടികൾ സൂര്യയ്ക്കൊപ്പം ആകാശയാത്ര ചെയ്യും. കൂടാതെ സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനവും ഈ സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ റിലീസ് ചെയ്യും. […]

VIDEOS

മുന്നറിയിപ്പ് നല്‍കാതെ ബസ് ഇടത്തേക്ക് തിരിച്ചു; ഡ്രൈവറുടെ അശ്രദ്ധ സ്കൂട്ടര്‍ യാത്രികന്‍റെ ജീവനെടുത്തു

കോയമ്പത്തൂര്‍: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം ഉണ്ടായത്. ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയ ബസ് മുന്നറിയിപ്പ് സിഗ്നല്‍ നല്‍കാതെ ഇടത്തേക്ക് തിരിക്കുകയായിരുന്നു. ധര്‍മ്മപുരി ജില്ലിയില്‍ നിന്നുള്ള പ്രസന്നകുമാറാണ് മരിച്ചത്. ഫെബ്രുവരി 11ന് 3 മണിക്കായിരുന്നു അപകടം നടന്നത്.  ഇടതുവശത്തു കൂടി പോകുകയായിരുന്ന സ്കൂട്ടര്‍ യാത്രികനെ ബസ് ഇടിച്ചതോടെ ഇയാള്‍ ബസിന്‍റെ ടയറിനിടയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടം നടന്ന ഉടന്‍  തന്നെ ബസ് നിര്‍ത്തുന്നതും ബസിനുള്ളില്‍ നിന്ന് […]

LATEST VIDEOS

‘ഉമ്മ പറഞ്ഞ് അടിക്കാൻ, ഗോളായാ ആയി ന്ന് ഞാനടിച്ച്’, ആ കുഞ്ഞന്‍റെ വൈറൽ കിക്കിന് പിന്നിൽ..

കോഴിക്കോട്: ഒരൊറ്റ ഗോൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ പത്ത് വയസ്സുകാരൻ ഡാനിഷ്. കോർണ‌ർ പോസ്റ്റിൽ നിന്ന് നേരെ ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കുന്ന ”ഒളിംപിക് ഗോളു”മായാണ് ഹാഷിം കാൽപ്പന്ത് പ്രേമികളുടെ മനം കവർന്നത്. സിനിമയ്ക്ക് വേണ്ടി പരിശീലിച്ച തന്ത്രമാണ് ഡാനിഷ് മത്സരത്തിൽ പയറ്റിയത്.  ”അതൊരു ടൂർണമെന്‍റായിരുന്നു. മീനങ്ങാടീല് തന്നെ നടത്തുന്നതായിര്ന്ന്. അതില് സെമിഫൈനല് കഴിഞ്ഞ് ഫൈനലില് കളിക്ക്യായിര്ന്ന്. അതില് നമ്മടെ ടീം നാല് ഗോളിട്ട്. അതിലെ രണ്ടാമത്തെ ഗോളായിരുന്ന് എന്‍റെ കോർണർ ഗോള്”, എന്ന് ഡാനിഷ് പറയുന്നു. ”ഞാൻ കോർണറെടുക്കാൻ […]

Entertainment LATEST OPINION VIDEOS

കട്ട് പറയാതെ ദേശീയ സെന്‍സര്‍ ബോര്‍ഡ്: ട്രാന്‍സ് ഫെബ്രുവരി 20ന് തീയേറ്ററുകളിലെത്തും

ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അവ നീക്കം ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് തരില്ലെന്നുമായിരുന്നു തിരുവനന്തപുരം കമ്മിറ്റിയിലെ അംഗങ്ങളുടെ നിലപാട്. സംവിധായകന്‍ അന്‍വര്‍ റഷീദ് ഇത് അംഗീകരിക്കാതിരുന്നതോടെയാണ് ചിത്രം ദേശീയ സെന്‍സറിംഗ് ബോര്‍ഡിന്‍റെ പരിഗണനയില്‍ എത്തിയത്.  തിരുവനന്തപുരം: സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് ദേശീയ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി. ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തവയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെന്‍സര്‍ […]

LATEST VIDEOS

35 ൻ്റെ നിറവിൽ 21 ക്കാരൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മദിനത്തോടനുബന്ധിച്ചു ലൊകമെമ്പാടും ആഘോഷം

ലോക ഫുട്ബോൾ തരാം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മദിനയായ ഫെബ്രുവരി അഞ്ചാം തിയതി ലോകമെമ്പാടുമുള്ള റൊണാൾഡോ ആരാധകർ ആഘോഷത്തിലാണ്. ആഘോഷത്തിന്റെ ഭാഗമായി ഓൾ കേരള റൊണാൾഡോ വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 35 കിലോ ഭാരം വരുന്ന കേക്ക് മുറിച്ചു കോഴിക്കോട് ബീച്ചിൽ ആഘോഷിച്ചു. കോഴിക്കോട് നടന്ന [email protected] പരിപാടിയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ RFWA പങ്കുവെച്ചത് സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി. […]

LATEST VIDEOS

‘കൊറോണയെ ഞങ്ങൾ ആടിപ്പാടി തോൽപിക്കും’; ഐസൊലേഷൻ വാർഡിൽ നൃത്തവുമായി വുഹാനിൽ നിന്ന് മടങ്ങിയെത്തിയവർ

മാസ്‌ക് ധരിച്ച് മനേസർ ക്യാമ്പില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ന്യൂഡല്‍ഹി : മരണനാട്ടിലേക്ക് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം അവരുടെ മുഖങ്ങളിൽ കാണാം. കൊറോണ ദുരന്തംവിതച്ച ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തി മനേസറിലെ ക്യാമ്പിൽ കഴിയുകയാണ് അവർ. ഇവിടെ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. മാസ്‌ക് ധരിച്ച് മനേസർ ക്യാമ്പില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. […]

Entertainment LATEST VIDEOS

‘ഗോളടിക്കല്ലെ മെസിയേ, നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരൂല മെസിയേ’; കളിക്കിടെ മലയാളി ആരാധകന്‍- വീഡിയോ.

Entertainment LATEST VIDEOS

മൂന്നാംകിട നടനൊപ്പം വേദിപങ്കിടില്ലെന്ന് സംവിധായകന്‍; നിലത്തിരുന്ന് പ്രതിഷേധിച്ച് ബിനീഷ് ബാസ്റ്റിന്‍.

പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് ബിനീഷിനെ അറിയിച്ചു. നേരെ വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്നു. വേദിയില്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിനോട് ഇറങ്ങി വരാനും പൊലീസിനെ വിളിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് […]

LATEST VIDEOS

‘പദവിയും അധികാരങ്ങളും ജനങ്ങളുടെ നന്മക്ക് വേണ്ടി’ -കെ.ടി ജലീല്‍

പദവിയും അധികാരങ്ങളും ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ്. അത് വിനിയോഗിക്കുക തന്നെ ചെയ്യുമെന്ന് കെ.ടി ജലീല്‍.