logo
AD
AD

യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സർക്കാർ ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും സര്‍വീസ് നടത്തുകയെന്നും കെഎസ്ആര്‍ടിസി എംഡി വാർത്താക്കുറിപ്പിൽ അറിയിച്ചു

Latest News

latest News