logo
AD
AD

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

പാലക്കാട്: ചിറ്റൂര്‍ തത്തമംഗലം നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും കാലാവധി അവസാനിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ചാര്‍ജ് ആര്‍. ബിജോയ് ചന്ദ്രയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. പി.എച്ച്.ഐമാരായ കെ.നളിനി, സ്വപ്ന കെ.എസ്., ബബിത വി., വി.വിനയന്‍, സി.എസ്. സാജു, ജന്‍ഷ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

Latest News

latest News