logo
AD
AD

സംസ്ഥാനത്ത് ആശങ്കയുയർത്തി ചെള്ളുപനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി ചെള്ളുപനി. ഒരാഴ്ചക്കിടെ തലസ്ഥാനത്ത് രണ്ട് പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. രോഗം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയാൽ അസുഖം ഗുരുതരമാകില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഓറിയൻഷ്യാ സുസുഗാമുഷി എന്ന ബാക്ടീരീയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ളുപനി. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്.

ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തിയാൽ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കാനും ഇടയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ചെള്ള് കടിച്ച് പത്ത് മുതൽ പന്ത്രണ്ട് ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക. വിറയലോട് കൂടിയ പനി, തലവേദന, പേശീ വേദന, വരണ്ട ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതിനാൽ ലക്ഷണങ്ങളുള്ളവർ ഉടൻ വൈദ്യസഹായം തേടണം

പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കുക. വസ്ത്രങ്ങൾ കഴുകി നിലത്ത് ഉണക്കുന്ന ശീലം ഒഴിവാക്കുക.രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലിചെയ്യുമ്പോൾ കയ്യുറയും കാലുറയും ധരിക്കുക എന്നിവയാണ് പ്രതിരോധമാർഗങ്ങൾ. നിലവിൽ സംസ്ഥാനത്ത് ചെള്ളുപനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽനിന്ന് കുടുതൽ സാമ്പിളുകൾ ശേഖരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Latest News

latest News