logo
AD
AD

ഡോ. സൗമ്യയുടെ "ഡോക്ടറേ, ഞങ്ങടെ കുട്ടി OK ആണോ?" പുസ്തകം പ്രകാശനം നടന്നു.

പാലക്കാട്: ഷാർജയിലെ പ്രമുഖ ശിശുരോഗ വിദഗ്ധയും വ്ളോഗറുമായ ഡോ. സൗമ്യ സരിൻ രചിച്ച കുട്ടികളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ചുള്ള 'ഡോക്ടറേ, ഞങ്ങടെ കുട്ടി OK ആണോ? ' എന്ന പുസ്തകം പ്രകാശനം നടന്നു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ ശിശുരോഗ വിദഗ്ധൻ ഡോ. ടി.പി. ജയരാമന് കൈമാറിയാണ് പ്രകാശനം നടത്തിയത്. ഡോ. സരിൻ അദ്ധ്യക്ഷത വഹിച്ചു.

ഡോ. സുനിത ഗണേഷ് പുസ്തക പരിചയം ഓൺലൈനിലൂടെ നടത്തി. ഡോ: സൗമ്യ സരിൻ പുസ്തക രചനയുടെ സമൂഹത്തിലെ ആവശ്യകതയേ കുറിച്ച് വിവരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ , കൗൺസിലർമാരായ സുജാത , ശൈലജ , ബഷീർപ്പ , സജിത് , മിനി ബാബു , അനുപമ , മാധ്യമ പ്രവർത്തകൻ ജലീൽഖാദർ, അഹല്യ പ്രിൻസിപ്പൽ ഡോ. മഹാദേവൻപിള്ള , സ്വാതിക സരിൻ, കെ.ജെ. അർജ്ജുൺ എന്നിവർ സംസാരിച്ചു.

Latest News

latest News