logo
AD
AD

ജെകോം ലോഞ്ചിംഗ് നടത്തി

എടപ്പാൾ: ജെസിഐ ഇന്ത്യയുടെ ബിസിനസ്‌ ഓർഗനൈസേഷനായ ജെകോം (ജേസി ചേംബർ ഓഫ് കൊമേഴ്സ്) എടപ്പാൾ ടേബിളിന്റെ ലോഞ്ചിംഗ് ക്രീയേറ്റീവ് ബിസിനസ്‌ ഹിൽസിൽ വെച്ച് നടന്നു. ജെകോം കോച്ച് രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെകോം എടപ്പാൾ ടേബിൾ ചെയർമാൻ ഷുഹൈബ്, വൈസ് ചെയർമാൻ റാഷിദ്‌ കെവി, സെക്രട്ടറി അബ്ദുൽ ഖാദർ , ട്രഷറർ യൂസുഫ് ബിൻഷാ, ജോയിന്റ് സെക്രട്ടറി ഗസൽ, ഡയറക്ടർ മുഹമ്മദ് ഫൈസൽ, പ്രാൺ എന്നിവർ സ്ഥാനമേറ്റു.

പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് 40ൽ അധികം ബിസിനസ് സംരഭകർ ജെകോം എടപ്പാളിന്റെ അംഗങ്ങളായി. ജെസിഐ സോൺ 28 പ്രസിഡന്റ്‌ കെ. ചിത്ര ജെകോം എടപ്പാൾ ലോഗോ പ്രകാശനം ചെയ്തു ലോഞ്ചിംഗ് നടത്തി. എമെർജിങ് ബിസിനസ്‌ എക്സലന്റ് അവാർഡ് ബ്ലൂലീ ബാഗ്സ് മാനേജിങ് ഡയറക്ടർ ഷറഫുദ്ധീൻ മുഖ്യാതിഥി ഷംസുദ്ധീൻ നെല്ലറയിൽ നിന്നും ഏറ്റു വാങ്ങി.

ജെകോം സോൺ 28 ചെയർമാൻ പ്രകാശ്.ഇ, സോൺ ഡയറക്ടർ ബിസിനസ്‌ തസ്‌നിം, ജെകോം സോൺ കോർഡിനേറ്റർ ഷമീൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ റാഷിദ്‌ കെവി സ്വാഗതവും, ജെകോം എടപ്പാൾ സെക്രട്ടറി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

latest News