മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ മാതാവ് സീതാലക്ഷ്മി ടീച്ചർ അന്തരിച്ചു
പെരിന്തൽമണ്ണ: സി.പി.ഐ എം സംസ്ഥാന കമ്മറ്റി അംഗവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണന്റെ മാതാവ് പി. സീതാലക്ഷ്മി ടീച്ചർ (85) അന്തരിച്ചു. സംസ്ക്കാരം വൈകിട്ട് 4ന് പട്ടിക്കാട്ടെ തറവാട്ടുവളപ്പിൽ നടക്കും.
പരേതനായ പുറയത്ത് ഗോപി മാസ്റ്റരുടെ ഭാര്യയാണ്. മറ്റു മക്കൾ: ശ്രീപ്രകാശ്, ശ്രീകല. മരുമക്കൾ: ദിവ്യ (വെട്ടത്തൂർ എ.എം.യു.പി സ്കൂൾ), പ്രേം കുമാർ (ഒറ്റപ്പാലം), ഷീജ (നാഷണൽ ഹൈസ്കൂൾ കൊളത്തൂർ).