logo
AD
AD

കൃഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍; ഡിജിറ്റലാകുന്നു, കൃഷിഭവന്‍

സംസ്ഥാനത്തെ കൃഷിക്കാര്‍ക്കെല്ലാം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഓരോ സേവനത്തിനും കൃഷിഭവനുകള്‍ കയറിയിറങ്ങുന്ന സ്ഥിതി മാറുകയും എല്ലാം അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (എ.ഐ.എം.എസ്.) പോര്‍ട്ടല്‍ വഴിയാക്കുകയും ചെയ്യും.

ഇതിനായി പോര്‍ട്ടല്‍ നവീകരണം പൂര്‍ത്തിയാകുന്നു. വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ഇനി ഇന്‍ഷുറന്‍സ് പ്രീമിയവും അടയ്ക്കാം. ആറുമാസത്തിനകം പുതിയ ക്രമീകരണം നിലവില്‍വരും. സ്മാര്‍ട്ട് കാര്‍ഡും നല്‍കും. ഡിജിറ്റല്‍ കൃഷിഭവന്‍ എന്ന ആശയംകൂടി ഉള്‍ക്കൊണ്ടാണ് നവീകരണം.

Latest News

latest News