'വീട്ടിലെ വോട്ട്': വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വീട്ടിലെ വോട്ടില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മരിച്ചവരുടെ പേരില്‍ വോട്ടിനപേക്ഷിച്ചെന്ന ആരോപണവും കാസര്‍കോട് മണ്ഡലത്തിലെ കല്ല്യാശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതുമായി പരാതികള്‍ ഉയര്‍ന്നിരുന്നു.