logo
AD
AD

'വീണാജോർജ് നിലവാരത്തിലേക്കുയർന്നില്ല'; ശൈലജയെ മന്ത്രിയാക്കാത്തതിൽ AIDWA സംസ്ഥാന സമ്മേളനത്തിൽ വിമർശനം

ആലപ്പുഴ: കെ.കെ. ശൈലജയെ മന്ത്രിയാക്കാത്തതിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷ വിമർശനം. മന്ത്രിയെന്നനിലയിൽ മികച്ചപ്രവർത്തനം നടത്തി ജനപ്രീതിയാർജിച്ച ശൈലജയെ മാറ്റിനിർത്തിയതു ശരിയായില്ലെന്ന് ഏതാനും പ്രതിനിധികൾ ചർച്ചയിൽ കുറ്റപ്പെടുത്തി.

സംഘടനാപരമായും വ്യക്തിപരമായും പ്രവർത്തനമികവു തെളിയിച്ച ഇത്തരം വനിതകളെ മാറ്റിനിർത്തുന്നതു തെറ്റായസന്ദേശം നൽകുമെന്നും പ്രതിനിധികൾ ഓർമിപ്പിച്ചു. ശൈലജയ്ക്കുപകരം മന്ത്രിയായ വീണാജോർജ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ലെന്നും ചില പ്രതിനിധികൾ കുറ്റപ്പെടുത്തി.

ആലപ്പുഴ: കെ.കെ. ശൈലജയെ മന്ത്രിയാക്കാത്തതിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷ വിമർശനം. മന്ത്രിയെന്നനിലയിൽ മികച്ചപ്രവർത്തനം നടത്തി ജനപ്രീതിയാർജിച്ച ശൈലജയെ മാറ്റിനിർത്തിയതു ശരിയായില്ലെന്ന് ഏതാനും പ്രതിനിധികൾ ചർച്ചയിൽ കുറ്റപ്പെടുത്തി. സംഘടനാപരമായും വ്യക്തിപരമായും പ്രവർത്തനമികവു തെളിയിച്ച ഇത്തരം വനിതകളെ മാറ്റിനിർത്തുന്നതു തെറ്റായസന്ദേശം നൽകുമെന്നും പ്രതിനിധികൾ ഓർമിപ്പിച്ചു. ശൈലജയ്ക്കുപകരം മന്ത്രിയായ വീണാജോർജ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ലെന്നും ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. Advertisement സമ്മേളനം ബുധനാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും. സൂസൻകോടി പ്രസിഡന്റും സി.എസ്. സുജാത സെക്രട്ടറിയുമായി നിലവിലുള്ള കമ്മിറ്റിതന്നെ തുടരാനാണു സാധ്യത. ചൊവ്വാഴ്ച സി.ഐ.ടി.യു. സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, കെ.എസ്‌.കെ.ടി.യു. സംസ്ഥാന ജനറൽസെക്രട്ടറി എൻ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.പ്രതിനിധിസമ്മേളനത്തിൽ ബുധനാഴ്ച അഭിവാദ്യപ്രസംഗം, പ്രമേയാവതരണം, ക്രഡൻഷ്യൽ റിപ്പോർട്ടവതരണം, സംസ്ഥാന കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പ് തുടങ്ങിയവയുണ്ട്. ചർച്ചയ്ക്കു സംസ്ഥാനസെക്രട്ടറി സി.എസ്‌. സുജാത മറുപടി പറയും.

Latest News

latest News