logo
AD
AD

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്, 3252 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്.⁣ ⁣ കഴിഞ്ഞ ദിവസങ്ങളിലെ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.⁣ ⁣ ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,369 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3252 പേര്‍ രോഗമുക്തി നേടി. 52,11,014 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 64,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.⁣ ⁣ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,292 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,994 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 461 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 13,468 കോവിഡ് കേസുകളില്‍, 2.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.⁣ ⁣ പാലക്കാട് ജില്ലയില്‍ ഇന്ന് 553 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 34 പേർ, ഉറവിടം അറിയാത്ത 508 പേർ, ആരോഗ്യ പ്രവർത്തകരായ 10 പേർ, സംസ്ഥാനത്തിന് നിന്ന് പുറത്തുനിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.⁣ ⁣ 57 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 3321 പരിശോധന നടത്തിയതിലാണ് 553 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2453 ആയി.

Latest News

latest News