logo
AD
AD

മധു വധക്കേസ് : അന്വേഷണ ഉദ്യോഗസ്ഥനെ ഡിസംബർ അഞ്ചിന് വിസ്തരിക്കും

മണ്ണാർക്കാട് : അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസിൽ 119-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ടി.കെ സുബ്രഹ്മണ്യനെ ഡിസംബർ അഞ്ചിന് വിസ്തരിക്കും. നിലവിലുള്ള ഹർജികൾ തീർപ്പായതിനുശേഷം വിസ്തരിക്കാമെന്ന തീരുമാനത്തിലാണ് തിങ്കളാഴ്ചനടക്കേണ്ട വിസ്താരം ഡിസംബർ അഞ്ചിലേക്ക് മാറ്റിയത്. നിലവിൽ പ്രോസിക്യൂഷൻ പത്ത്‌ ഹർജികളും പ്രതിഭാഗം മൂന്ന് ഹർജികളും ഫയൽചെയ്തിട്ടുണ്ട്. കൂറുമാറിയ സാക്ഷികൾക്കെതിരേ നടപടി ആവശ്യപ്പെട്ടതാണ് പ്രോസിക്യൂഷന്റെ എട്ട്‌ ഹർജികൾ. ആ സാക്ഷികൾ കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. അതിൽ ആറുപേർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേഓർഡർ വാങ്ങി. രണ്ടുപേർ വക്കീൽ മുഖാന്തരം കോടതിയിൽ ഹാജരായി. ഒരാൾ കൗണ്ടർ പെറ്റീഷൻ ഫയൽചെയ്തിട്ടുണ്ട്. ഈ ഹർജികൾ 30-ന് പരിഗണിക്കും.

മധുവിന്റെ ജാതിതെളിയിക്കുന്നതിന് വിചാരണ കാലയളവിൽ തഹസിൽദാർ റിപ്പോർട്ടാണ് സമർപ്പിച്ചത്.

മണ്ണാർക്കാട് : അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസിൽ 119-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ടി.കെ സുബ്രഹ്മണ്യനെ ഡിസംബർ അഞ്ചിന് വിസ്തരിക്കും. നിലവിലുള്ള ഹർജികൾ തീർപ്പായതിനുശേഷം വിസ്തരിക്കാമെന്ന തീരുമാനത്തിലാണ് തിങ്കളാഴ്ചനടക്കേണ്ട വിസ്താരം ഡിസംബർ അഞ്ചിലേക്ക് മാറ്റിയത്. നിലവിൽ പ്രോസിക്യൂഷൻ പത്ത്‌ ഹർജികളും പ്രതിഭാഗം മൂന്ന് ഹർജികളും ഫയൽചെയ്തിട്ടുണ്ട്. കൂറുമാറിയ സാക്ഷികൾക്കെതിരേ നടപടി ആവശ്യപ്പെട്ടതാണ് പ്രോസിക്യൂഷന്റെ എട്ട്‌ ഹർജികൾ. ആ സാക്ഷികൾ കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. അതിൽ ആറുപേർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേഓർഡർ വാങ്ങി. രണ്ടുപേർ വക്കീൽ മുഖാന്തരം കോടതിയിൽ ഹാജരായി. ഒരാൾ കൗണ്ടർ പെറ്റീഷൻ ഫയൽചെയ്തിട്ടുണ്ട്. ഈ ഹർജികൾ 30-ന് പരിഗണിക്കും. മധുവിന്റെ ജാതിതെളിയിക്കുന്നതിന് വിചാരണ കാലയളവിൽ തഹസിൽദാർ റിപ്പോർട്ടാണ് സമർപ്പിച്ചത്. Advertisement ഇതിനുപകരം ജാതിസർട്ടിഫിക്കറ്റും അനുബന്ധ ഫയലും കോടതിയിൽ സമർപ്പിച്ച് തഹസിൽദാരെയും വിളിച്ചുവരുത്തി വിസ്തരിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകിയിട്ടുണ്ട്. വിചാരണകാലയളവിൽ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട രേഖകൾ, അതിന്റെ സി.ഡി.ആർ, കാൾ റെക്കോഡിങ് എന്നിവ ബന്ധപ്പെട്ട് സർവീസ് പ്രൊവൈഡറുകളെ കോടതിയിൽ വിളിച്ചുവരുത്തി മാർക്ക്‌ ചെയ്യണമെന്നതുമാണ് രണ്ടാമത്തെ ഹർജി. അതിന്റെ പ്രസക്തിയെ സംബന്ധിച്ച്‌ പ്രതിഭാഗം തർക്കമുന്നയിച്ചു.സർവീസ് പ്രൊവൈഡേഴ്‌സിനെ വിസ്തരിക്കണോ എന്നത് സംബന്ധിച്ച വാദം കോടതി തിങ്കളാഴ്ച കേട്ടു. വിധി ചൊവ്വാഴ്ച പറയും. പുതിയ ഹർജികൾവരുന്ന സാഹചര്യത്തിൽ തഹസിൽദാരുടെയും വിസ്താരംകഴിഞ്ഞിട്ട് മതി അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണയെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു. മൂന്ന്‌ ഹർജികളാണ് തിങ്കളാഴ്ച പ്രതിഭാഗം നൽകിയത്. അഗളിപോലീസ് സ്റ്റേഷനിലെ നിരീക്ഷണക്യാമറ, ജനറേറ്റർ എന്നിവയുമായി ബന്ധപ്പെട്ട 2012 മുതൽ 2022 വരെയുള്ള സർക്കാർ പ്രോപ്പർട്ടിരജിസ്റ്റർ ഹാജരാക്കണം. 2018 ജനുവരിമുതൽ ഏപ്രിൽവരെയും 2022 ജൂൺമുതൽ നവംബർവരെയുമുള്ള അഗളി പോലീസ് സ്റ്റേഷന്റെ വൈദ്യുതിബില്ല് ഹാജരാക്കണമെന്നാണ് ഹർജി. രണ്ടാമത്തേത് മധു മരിച്ച ജീപ്പ് സാങ്കേതികവിദഗ്‌ധർ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് ഹാജരാക്കണം. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അഗളി ആശുപത്രിയിലെ കാഷ്വാലിറ്റി രജിസ്റ്ററും ഇൻജെക്ഷൻ രജിസ്റ്ററും ഹാജരാക്കണമെന്നാണ് മൂന്നാമത്തെ ഹർജി.

Latest News

latest News