logo
AD
AD

മുഹസിൻ എം.എൽ.എയുടെ നിവേദനം അംഗീകരിച്ചു. വിളയൂർ പഞ്ചായത്തിനു പുതിയ കളിക്കളം

വിളയൂർ പഞ്ചായത്തിനു പുതിയ കളിസ്ഥലം അനുവദിച്ചതായി മുഹസിൻ എം.എൽ.എ. അറിയിച്ചു. സർക്കാറിന്റെ ' ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം' എന്ന പദ്ധതിയിൽ ഉൾപെടുത്തിയാണ് ഈ പദ്ധതി അനുവദിച്ചിട്ടുള്ളത്. കളിക്കളത്തിനു അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാമെന്ന് വിളയൂർ പഞ്ചായത്ത് ഭരണ സമിതി ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിളയൂർപഞ്ചായത്തിൽ കളിക്കളം അനുവദിക്കണമെന്നു കായിക യുവജന കാര്യമന്ത്രിയെ ശ്രീ.അബ്ദുൾ റഹ്മാനെ നേരിട്ടു കണ്ട് മുഹസിൻ എം.എൽ എ ശുപാർശ നൽകിയത്. പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി അംഗീകരിച്ചിരിക്കുന്നത്‌ സ്പോർട്സ് കേരള ഫൗണ്ടേഷനെയാണ്. എം.എൽ.എയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ എഞ്ചിനിയർമാർ സ്ഥലം സന്ദർശിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കായിക യുവജനകാര്യ ഡയറക്ടർ ആദ്ധ്യക്ഷനായ സ്ക്രൂട്ടിനി കമ്മിറ്റി നിർദ്ദേശം പരിശോധിക്കുകയും അനുയോജ്യമാണെന്ന കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ച് ഉത്തരമായിട്ടുള്ളത്. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും ഫൗണ്ടേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എത്രയും പെട്ടെന്നു തന്നെ ഡി.പി.ആർ തയ്യാറാക്കി ഭരണാനുമതിയ്കായി സമർപ്പിയ്ക്കാൻ ഫൗണ്ടേഷൻ എഞ്ചിനിയർമാരോടു നിർദ്ദേശിച്ചിട്ടുണ്ടെന്നു മുഹസിൻ എം.എൽ എ അറിയിച്ചു

Latest News

latest News