logo
AD
AD

26 വർഷത്തെ കാത്തിരിപ്പ് സഫലം: മുതുതല കുടുംബാരോഗ്യകേന്ദ്രത്തിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കും

പട്ടാമ്പി : 26 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം മുതുതല പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന് സ്വന്തംസ്ഥലത്ത് കെട്ടിടമുയരും. രണ്ടുകോടിരൂപ ചെലവിലാണ് നിർമാണം. വെള്ളിയാഴ്ച 1.30-ന് മന്ത്രി വീണാ ജോർജ് തറക്കല്ലിടും. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എം.പി. മുഖ്യാതിഥിയാവും.

മുൻപ് ആരോഗ്യകേന്ദ്രത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന 85 സെന്റ് സ്ഥലം കേസിൽ കുടുങ്ങിയതോടെ സ്വന്തംസ്ഥലത്ത് കെട്ടിടമെന്ന ആവശ്യം നടക്കാതെ നീണ്ടുപോയി. ഇപ്പോൾ പരേതനായ എ. ഗോപാലൻ നമ്പ്യാരുടെ സ്മരണാർഥം ഭാര്യ ഭാർഗവി പെരുമ്പ്രനേശ്യാർ മുതുതല സെന്ററിൽ 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് കെട്ടിടം യാഥാർഥ്യമാവാനുള്ള വഴി തുറന്നത്. കൂടാതെ, പഞ്ചായത്ത് 50 സെന്റ് സ്ഥലവും ലഭ്യമാക്കിയിട്ടുണ്ട്.

പട്ടാമ്പി : 26 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം മുതുതല പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന് സ്വന്തംസ്ഥലത്ത് കെട്ടിടമുയരും. രണ്ടുകോടിരൂപ ചെലവിലാണ് നിർമാണം. വെള്ളിയാഴ്ച 1.30-ന് മന്ത്രി വീണാ ജോർജ് തറക്കല്ലിടും. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എം.പി. മുഖ്യാതിഥിയാവും. മുൻപ് ആരോഗ്യകേന്ദ്രത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന 85 സെന്റ് സ്ഥലം കേസിൽ കുടുങ്ങിയതോടെ സ്വന്തംസ്ഥലത്ത് കെട്ടിടമെന്ന ആവശ്യം നടക്കാതെ നീണ്ടുപോയി. ഇപ്പോൾ പരേതനായ എ. ഗോപാലൻ നമ്പ്യാരുടെ സ്മരണാർഥം ഭാര്യ ഭാർഗവി പെരുമ്പ്രനേശ്യാർ മുതുതല സെന്ററിൽ 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് കെട്ടിടം യാഥാർഥ്യമാവാനുള്ള വഴി തുറന്നത്. കൂടാതെ, പഞ്ചായത്ത് 50 സെന്റ് സ്ഥലവും ലഭ്യമാക്കിയിട്ടുണ്ട്. Next Stay Advertisement മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. താത്പര്യമെടുത്തതോടെ ബജറ്റിൽ രണ്ടുകോടി കെട്ടിടനിർമാണത്തിന് അനുവദിച്ചു. മുതുതല പഞ്ചായത്ത് അഞ്ചുലക്ഷംരൂപയും അനുവദിച്ചു. പ്രസിഡന്റ് എ. ആനന്ദവല്ലിയുടെ നേതൃത്വത്തിൽ ഭരണസമിതി അനുബന്ധസൗകര്യങ്ങൾ പെട്ടെന്ന് ഒരുക്കി. സ്ഥലത്തെ കാടുവെട്ടിത്തെളിയിച്ച് നിലം നിരപ്പാക്കി. സ്ഥലത്തെ കുളത്തിന്റെ ആഴം കൂട്ടി കിണറാക്കി.

Latest News

latest News