logo
AD
AD

കവിതയുടെ കാർണിവൽ: കാവ്യാലാപന മത്സരം നടത്തും

പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ കവിതയുടെ കാർണിവലിന്റെ ഭാഗമായി, മലയാള വിഭാഗം പൂർവ വിദ്യാർഥിയായിരുന്ന കവി ഡി. വിനയചന്ദ്രന്റെ അനുസ്മരണാർഥം കാവ്യാലാപനമത്സരം നടത്തും. ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായാണ് മത്സരം.

ഡിസംബർ മൂന്നിന് രാവിലെ 10ന് കാർണിവൽ വേദിയിലാണ് മത്സരം. താത്‌പര്യമുള്ള വിദ്യാർഥികൾ 27-നുമുമ്പായി പേര് രജിസ്റ്റർ ചെയ്യണം. സ്ഥാപനമേലധികാരിയുടെ സാക്ഷ്യപത്രം സഹിതമാണ് മത്സരത്തിനെത്തേണ്ടത്. ഫോൺ: 8086051956

Latest News

latest News